പീയൂഷ ഗ്രന്ഥി
From Wikipedia, the free encyclopedia
അന്തഃസ്രാവീഗ്രന്ഥികളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു കണക്കാക്കപ്പെടുന്ന ഗ്രന്ഥിയാണ് പീയൂഷഗ്രന്ഥി(En: pituitary gland). "മാസ്റ്റർ ഗ്ലാന്റ്" എന്നും അറിയപ്പെടുന്നു. 0.5 ഗ്രാം ഭാരവും 1 സെ.മീ. വ്യാസവുമുള്ള ഈ ഗ്രന്ഥി സ്ത്രീകളിൽ പുരുഷന്മാരിലുള്ളതിനേക്കാൾ അല്പം വലുതാണ്. ഹൈപ്പോതലാമസുമായി ഹൈപ്പോഫൈസിയൽ സ്റ്റോക്ക് വഴി ബന്ധപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥി ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന വാസോപ്രസ്സിൻ, ഓക്സിട്ടോസിൻ എന്നീ ഹോർമോണുകളെ താൽക്കാലികമായി സംഭരിക്കുന്നു.
കൂടുതൽ വിവരങ്ങൾ Pituitary gland, ഗ്രെയുടെ ...
Pituitary gland | |
---|---|
മനുഷ്യമസ്തിഷ്കത്തിന്റെ താഴെ, സെല്ല ടർസിക്ക എന്ന എല്ലിൻ കൂടിൽ | |
കുരങ്ങന്റെ തലച്ചോറിലെ പിറ്റ്യൂട്ടറിയുടെ ചിത്രം | |
ഗ്രെയുടെ | subject #275 1275 |
ശുദ്ധരക്തധമനി | സുപീരിയർ ഹൈപ്പോഫൈസിയൽ ശുദ്ധരക്തധമനി, ഇൻഫണ്ടിബുലാർ ശുദ്ധരക്തധമനി, മുൻ കയാസ്മൽ ശുദ്ധരക്തധമനി, ഇൻഫീരിയർ ഹൈപ്പോഫൈസിയൽ ശുദ്ധരക്തധമനി, കാപ്സുലാർ ശുദ്ധരക്തധമനി, കീഴ് കവേണസ് സൈനസ്[1] |
ഭ്രൂണശാസ്ത്രം | റാത്കെയുടെ സഞ്ചി |
കണ്ണികൾ | Pituitary+Gland |
അടയ്ക്കുക
മറ്റു അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന മാസ്റ്റർ ഗ്രന്ഥി എന്നു അടുത്ത കാലം വരെ ഈ ഗ്രന്ഥിയെ കണക്ക്ആക്കിയിരുന്നു. എന്നാൽ ഈ ഗ്രന്ഥിയെ നിയന്ത്രിക്കുന്നതെ ഹൈപ്പോതലാമസ് ഉദ്പാദിപ്പിക്കുന്ന ചില ഹോർമോണാണെന്ന് ഇപ്പോൾ തെളിക്കപ്പെട്ടിട്ടുണ്ട്.[2]