From Wikipedia, the free encyclopedia
പിയറി അലൈൻ ബിറ്റോട്ട് (22 മാർച്ച് 1822 – 2 ഫെബ്രുവരി 1888) ഒരു ഫ്രഞ്ച് ശരീര ശാസ്ത്രജ്ഞനും, ശസ്ത്രക്രിയ വിദഗ്ധനും ആയിരുന്നു. ജീവകം എ അപര്യാപ്തത മൂലം കണ്ണിലെ വെള്ളയിൽ (കൺജങ്റ്റൈവ) ഉണ്ടാവുന്ന ബിറ്റോട്ട്സ് സ്പോട്ടുകൾ ആദ്യമായി തിരിച്ചറിയുന്നത് ഇദ്ദേഹമാണ്.
1822-ൽ തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ജിറോൺഡെ ഡിപ്പാർട്ട്മെൻറിലെ ഒരു കമ്മ്യൂണായ പോഡെൻസാക്കിൽ ആണ് പിയറി ബിറ്റോട്ട് ജനിച്ചത്. 1846 ൽ അദ്ദേഹം ബോർഡോയിലെ മെഡിക്കൽ സ്കൂളിൽ ചേർന്നു. 1848 ൽ പാരീസ് ഫാക്കൽറ്റിയിൽ നിന്ന് എംഡി നേടിയ അദ്ദേഹം ബോർഡോയിലെ അനാട്ടമി വിഭാഗത്തിൽ ചേർന്നു. 1854-ൽ അനാട്ടമി പ്രൊഫസറായി നിയമിതനായി . 1888 ഫെബ്രുവരിയിൽ അദ്ദേഹം അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.