പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ
From Wikipedia, the free encyclopedia
പലസ്തീൻ വിമോചനത്തിനായി 1964 മുതൽ പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയും കൂട്ടായ്മയും ആണ് പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ അഥവാ പി.എൽ.ഒ. (; Munaẓẓamat at-Taḥrīr al-Filasṭīniyyahⓘ). ലോകരാജ്യങ്ങൾക്കിടയിൽ പലസ്തീൻ ജനതയുടെ ഔദ്യോഗിക പ്രതിനിധാനമാണ് പി.എൽ.ഒ. നൂറോളം രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലവിലുണ്ട്[4][5] 1974 മുതൽ ഐക്യരാഷ്ട്രസഭയിൽ നിരീക്ഷകാംഗമാണ്[6][7][8]. സായുധസമരത്തിലൂന്നി പ്രവർത്തിച്ചിരുന്ന പാർട്ടി 1991ലെ മാഡ്രിഡ് ഉച്ചകോടിക്ക് ശേഷം ഇസ്രയേലുമായി സമാധാനചർച്ചകൾക്ക് സന്നദ്ധമായി. അതുവരേയും അമേരിക്കയും ഇസ്രയേലും സംഘടനയെ ഭീകരസംഘടനയായാണ് പരിഗണിച്ചിരുന്നത്. 1993-ൽ ഇസ്രയേലും പി.എൽ.ഒ യും പരസ്പരം അംഗീകരിക്കുകയുണ്ടായി[9].
വസ്തുതകൾ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ, രൂപീകരിക്കപ്പെട്ടത് ...
പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ | |
---|---|
രൂപീകരിക്കപ്പെട്ടത് | 28 May 1964[1] |
മുഖ്യകാര്യാലയം | റാമല്ല, വെസ്റ്റ് ബാങ്ക്[2][3] |
പ്രത്യയശാസ്ത്രം | പലസ്തീൻ ദേശീയത |
അടയ്ക്കുക