![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/af/Kesavadev.jpg/640px-Kesavadev.jpg&w=640&q=50)
പി. കേശവദേവ്
ഇന്ത്യൻ രചയിതാവ് / From Wikipedia, the free encyclopedia
കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്നു പി. കേശവദേവ്.(ജനനം - 1904, മരണം - 1983).എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് അദ്ദേഹം ജനിച്ചത്.യഥാർത്ഥനാമം പി.കേശവപിള്ള.പണ്ഡിറ്റ് ഖുശി റാമിന്റെ ചിന്തകളിൽ ആകൃഷ്ടനായി ആര്യസമാജത്തിൽ ചേർന്ന് കേശവദേവ് എന്ന പേര് സ്വീകരിച്ചു.പിന്നീട് യുക്തിവാദി പ്രസ്ഥാനത്തിൻറെ പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി.സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങൾ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു കേശവദേവ്.
വസ്തുതകൾ പി. കേശവദേവ്, തൊഴിൽ ...
പി. കേശവദേവ് | |
---|---|
![]() | |
തൊഴിൽ | നോവലിസ്റ്റ്, കഥാകൃത്ത് |
പങ്കാളി | സീതാലക്ഷ്മി ദേവ് |
കുട്ടികൾ | ജ്യോതിദേവ് കേശവദേവ് |
വെബ്സൈറ്റ് | |
http://www.kesavadev.net |
അടയ്ക്കുക