ഇന്തോ-ഇറാനിയൻ ഭാഷകളിലെ കിഴക്കൻ ഇറാനിയൻ ഉപഗണത്തിൽപ്പെടുന്ന ഒരു ഭാഷയാണ് പഷ്തു അഥവാ പഖ്തു. അഫ്ഗാനിസ്താനിലേയും പാകിസ്താനിലേയും പ്രധാനപ്പെട്ട ഒരു ജനവിഭാഗമായ പഷ്തൂണുകളുടെ മാതൃഭാഷയും അഫ്ഗാനിസ്താനിലെ ഒരു ഔദ്യോഗികഭാഷയുമാണിത്. പഷ്തൂണുകൾ അഫ്ഗാനി എന്ന പേരിലും അറിയപ്പെടുന്നതിനാൽ ഈ ഭാഷയും അഫ്ഗാനി എന്ന പേരിൽ അറിയപ്പെടുന്നു. ഈ ഭാഷക്ക് പേർഷ്യൻ, കുർദിഷ്, ബലൂചി തുടങ്ങിയ ഭാഷകളുമായി ബന്ധമുണ്ട്. യഥാർത്ഥത്തിൽ പഷ്തുവും പഖ്തുവും ഒരേ ഭാഷയുടെ രണ്ടു പ്രധാനപ്പെട്ട ശൈലികളാണ്. മൃദുവായ ശൈലിയായ പഷ്തു, തെക്കുഭാഗത്തും, കടുത്ത ശൈലിയായ പഖ്തു വടക്കുഭാഗത്തും സംസാരിക്കപ്പെടൂന്നു.
പഷ്തു | |
---|---|
پښتو | |
Pronunciation | [paʂˈto], [paçˈto], [paxˈto] |
Native to | അഫ്ഗാനിസ്താൻ പാകിസ്താൻ ഇറാൻ (ന്യൂനപക്ഷം) |
Region | ദക്ഷിണ-മദ്ധ്യേഷ്യ |
Native speakers | ഏകദേശം 4-6 കോടി[1][2][3][4][5] |
Indo-European
| |
പഷ്തു | |
Official status | |
Official language in | അഫ്ഗാനിസ്താൻ പാകിസ്താൻ (കെ.പി., ഫറ്റ എന്നിവിടങ്ങളിൽ പ്രവിശ്യാഭാഷകളാണ്) |
Regulated by | അക്കാദമി ഓഫ് സയൻസസ് ഓഫ് അഫ്ഗാനിസ്താൻ |
Language codes | |
ISO 639-1 | ps |
ISO 639-2 | pus |
ISO 639-3 | Variously:pst – മദ്ധ്യ പഷ്തുpbu – വടക്കൻ പഷ്തുpbt – തെക്കൻ പഷ്തു |
ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിൽ ഇറാനിയൻ പീഠഭൂമിയിലേക്ക് ദക്ഷിണമദ്ധ്യേഷ്യരാണ് ഈ ഭാഷ എത്തിച്ചത്. കാലക്രമേണ ഇന്നത്തെ തെക്കേ അഫ്ഗാനിസ്താനിലും വടക്കൻ പാകിസ്താനിലും മുൻപ് പ്രചരിക്കപ്പെട്ടിരുന്ന ഓർമുറി, പറാചി തുടങ്ങിയ ഭാഷകളെ പഷ്തു ആദേശം ചെയ്തു എന്നു കരുതുന്നു[6].
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.