മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി ബ്ളോക്കിലാണ് 25.85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1964-ലാണ് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിൽ 22 വാർഡുകളുണ്ട്. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം ഈ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്.
പള്ളിക്കൽ ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ല | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | കോഴിപ്പുുറം, പളളിക്കൽ, ഒാട്ടുുപാറ, കരിപ്പൂൂർ, കൂട്ടക്കല്ലുുങ്ങൽ, എയർപോർട്ട്, കൊടിയംപറമ്പ്, കുമ്മിണിപ്പറമ്പ്, തറയിട്ടാൽ, കൂട്ടാലുങ്ങൽ, കാരക്കാട്ടുുപറമ്പ്, പുളിയംപറമ്പ്, കൂനൂൾമാട്, പാലപ്പെട്ടി, സ്രാബ്യാബസാർ, പുത്തൂർപളളിക്കൽ, പരുത്തിക്കോട്, ചെനക്കൽ, അങ്കപ്പറമ്പ്, നെടുംങ്ങോട്ട്മാട്, ചെട്ട്യാർമാട്, കുറുന്തല |
ജനസംഖ്യ | |
ജനസംഖ്യ | 31,715 (2001) |
പുരുഷന്മാർ | • 15,673 (2001) |
സ്ത്രീകൾ | • 16,042 (2001) |
സാക്ഷരത നിരക്ക് | 87.62 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221520 |
LSG | • G100405 |
SEC | • G10009 |
.
പള്ളിക്കൽ, കരിപ്പൂർ എന്നീ പ്രദേശങ്ങൾ പുരാതനകാലത്ത് പെരുമാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. എ.ഡി.825-ൽ തന്നെ പള്ളിക്കൽ സാമൂതിരിരാജാവിന്റെ അധീനതയിലായിരുന്നു. പിന്നീട് ഈ പ്രദേശങ്ങൾ ടിപ്പുസുൽത്താന്റെ കൈവശത്തിലായിയെങ്കിലും ശ്രീരംഗപട്ടണം ഉടമ്പടിപ്രകാരവും, കോൺവാലീസ് പ്രഖ്യാപനത്തേയും തുടർന്ന് ഇവിടം ബ്രിട്ടീഷ് അധീന പ്രദേശമായി. പളളിക്കൽ, കരിപ്പൂർ പ്രദേശങ്ങൾ വീണ്ടും 1802 മുതൽ സാമൂതിരിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. പിന്നീട് ഭരണപരമായ സൌകര്യം, നികുതിപിരിവ് എന്നിവ പരിഗണിച്ച് സാമൂതിരി ഈ പ്രദേശങ്ങൾ ചില കോവിലകക്കാർ, ഗൂരുവായൂർ ദേവസ്വം, വെള്ളിമുറ്റത്ത് മൂസ്സത്, കല്പശ്ശേരി മൂപ്പിൽ നായർ, മംഗലശ്ശേരി നമ്പൂതിരി, പാറപ്പുറത്ത് നമ്പൂതിരി, കൊണ്ടുവെട്ടി തങ്ങൾ എന്നീ ജന്മികൾക്ക് ഏൽപിച്ചുകൊടുക്കുകയുണ്ടായി. 1970-ലെ ഭൂപരിഷ്കരണം വരെ ഈ വ്യവസ്ഥിതി തുടർന്നു. ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായിരുന്ന സർപ്പക്കാവുകളും, ഭഗവതികാവുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. മാംസഭുക്കുകളായ വന്യജീവികൾ നിറഞ്ഞ കൊടും വനപ്രദേശമായിരുന്നു പണ്ടുകാലത്തിവിടം. ഏകദേശം ഒരു നൂറ്റാണ്ടിനു മുമ്പുവരെ വീടുകളിൽ വളർത്തിയിരുന്ന കന്നുകാലികളെ നരി പിടിച്ചുകൊണ്ടുപോയതായ കഥകൾ പഴമക്കാർക്കിടയിൽ നിന്നും കേൾക്കുന്നുണ്ട്. മലപ്പുറം ജില്ലയുടെ പേര് അന്വർത്ഥമാക്കുന്ന ഭൂരൂപം തന്നെയാണ് ഈ പഞ്ചായത്തിനുമുള്ളത്. പഞ്ചായത്തിൽ എവിടേയും ഉയർന്നു നിൽക്കുന്ന കുന്നിൻനിരകളും അവയ്ക്കു ചുറ്റിലും പച്ചപിടിച്ച നെൽവയലുകളും ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്. ആദിദ്രാവിഡ വർഗ്ഗത്തിൽപ്പെട്ടവരാണ് ഈ പ്രദേശങ്ങളിലുണ്ടായിരുന്ന ആദിമനിവാസികളെന്നു പറയപ്പെടുന്നു. പെരിങ്ങാവിലെ കരിയാത്താൻകുന്ന് മുതൽ വാഴയൂരിലെ തമ്പുരാട്ടികുന്ന് വരെ ഒരു റോഡുണ്ടായിരുന്നതിന്റെ അവശിഷ്ടം ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെ തെളിവാണ്. 1921-ലെ മലബാർ കലാപകാലത്ത് ബ്രിട്ടീഷുകാരന്റെ പീരങ്കിപ്പടയും, ടാങ്കുകളും ഫറോക്ക് വഴി പൂക്കോട്ടൂരിലേക്ക് കടന്നുപോയതും ഇവിടുത്തെ ഗ്രാമീണ പാതയിലൂടെയായിരുന്നു. ബ്രിട്ടീഷുകാരന്റെ സാമ്രാജ്യത്ത്വമേൽക്കോയ്മയുടേയും, ഫ്യൂഡൽ ഭൂപ്രഭു ഭരണത്തിന്റെയും കയ്പുനീർ കുടിച്ചതിന്റെ നൂറുനൂറു കഥകൾ ഇന്നാട്ടുകാർക്ക് പറയാനുണ്ട്. മലബാർ പ്രദേശത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ സംഭവമാണ് 1921-ലെ മലബാർകലാപം. മലബാർസമര ചരിത്രത്തിൽ പള്ളിക്കൽ ഗ്രാമത്തിന്റെ പങ്ക് പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന യാഥാർത്ഥ്യം വർഗ്ഗീയ സംഘട്ടനത്തിന്റെ പേരിൽ ഒരൊറ്റയാളും ഇവിടെ ഇരയായിട്ടില്ല എന്നതാണ്. പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുത്തതിന് ദീർഘകാലം ജയിൽവാസവും പീഡനങ്ങളുമേറ്റ നിരവധി മഹത്ത്വ്യക്തികളുടെ നാടാണിത്. 1910-നും 12-നും ഇടയിലുള്ള കാലഘട്ടങ്ങളിൽ ആരംഭിച്ചതും, 1918-22 കാലത്ത് ആരംഭിച്ചതുമായ ഓത്തുപള്ളികളും, 1918-ൽ ആരംഭിച്ച എഴുത്തുപള്ളിയുമാണ് ആദ്യകാലത്തെ അനൌപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ. 1921-ൽ ആരംഭിച്ച എ.എം.യു.പി. സ്കൂൾ പള്ളിക്കൽ , പള്ളിക്കൽ പഞ്ചായത്തിലെഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണ്.ഇന്നു നിരവധി വിദ്യാലയങ്ങളാൽ സമ്പന്നമാണ് പള്ളിക്കൽ പഞ്ചായത്ത്. 13 സർക്കാർ സ്കൂളുകളും, 2 സർക്കാർ കോളേജുകളും പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ, ഒരു സ്വകാര്യകോളേജും പഞ്ചായത്തിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. മലബാറിന്റെ വിദ്യാഭ്യാസ തലസ്ഥാനമായ കോഴിക്കോട് സർവ്വകലാശാല പഞ്ചായത്തിനു ഏറ്റവും സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം പള്ളിക്കൽ പഞ്ചായത്തിന്റെ കിഴക്കുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ദേശീയപാത-17, കാലിക്കറ്റ് യൂണിവേഴ്സിറ്റി-കാലിക്കറ്റ് എയർപോർട്ട് റോഡ്, കാക്കഞ്ചേരി-കോട്ടപ്പുറം റോഡ്, പള്ളിക്കൽ-എയർപോർട്ട് റോഡ്, കൊണ്ടോട്ടി-തിരൂരങ്ങാടി ഹൈവേ, പള്ളിക്കൽ ബസാർ-പുത്തൂർ റോഡ്, പള്ളിക്കൽ ബസാർ-പെരിയമ്പലം റോഡ്, തറയിട്ടാൽ-എയർപോർട്ട് റോഡ് എന്നിവയാണ് പള്ളിക്കൽ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന പാതകൾ.
നിരവധി ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. 9 ക്ഷേത്രങ്ങളും, 9 മസ്ജിദുകളും പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി നിലകൊള്ളുന്നു. പള്ളിക്കൽ ഭഗവതി, കാട്ടാച്ചിറ ഭഗവതി, പറമ്പത്ത്കാവ് ഭഗവതി എന്നിവർ സഹോദരിമാരായിരുന്നു എന്നാണ് ഐതിഹ്യം. പള്ളിക്കൽ ഗണപതിക്ഷേത്രം, മണക്കാട് ശിവക്ഷേത്രം, തലക്കുത്ത് സുബ്രഹ്മണ്യക്ഷേത്രം, പള്ളിക്കൽ ജുമാമസ്ജിദ്, പുത്തൂർ ജുമാമസ്ജിദ്, പുന്നത്ത് ജുമാമസ്ജിദ് തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ. പള്ളിക്കൽ ഭഗവതി ക്ഷേത്രത്തിലെ പട്ടുത്സവം, നാനൂറ് വർഷമായി തുടർന്നുവരുന്ന പള്ളിക്കൽ ഗണപതി ക്ഷേത്രത്തിലെ മണ്ഡലോത്സവം, കോഴിപ്പുറം നേർച്ച, തറയിട്ടാലിലെ കൊടിക്കൽ നേർച്ച, ആയിന്തൂർ നേർച്ച, ചെട്ടിയാർമാടിലെ നാഗൂർ ശൈഖിന്റെ പേരിലുള്ള നേർച്ച മുതലായവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. ജാതിമതഭേദമെന്യേ എല്ലാ ജനങ്ങളും പ്രസ്തുത ആഘോഷങ്ങളിൽ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്യുന്നു. ദഫ്മുട്ട്, കോൽകളി, പരിചമുട്ട് എന്നിവയാണ് പഞ്ചായത്തിൽ പ്രചാരത്തിലുള്ള പാരമ്പര്യകലകൾ.പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീമ എന്ന പേരിൽ അറിയപ്പെടുന്ന പള്ളിക്കൽ മൊയ്ദീൻ ഗ്രാമ പഞ്ചായത്തിലെ പരുത്തിക്കോട് സ്വദേശിയാണ്. പകിടകളി, കാരകളി തുടങ്ങിയവ കൂടാതെ ഫുട്ബോൾ മത്സരങ്ങളും പഞ്ചായത്തിൽ വ്യാപകമായി കണ്ടുവരുന്ന കളികളാണ്. പ്രസിദ്ധ ചരിത്രകാരൻ കെ.കെ.ആലികുട്ടി ഈ ഗ്രാമത്തിൽ ജനിച്ച വ്യക്തിയാണ്. പത്തൊൻപതോളം സാംസ്കാരിക സ്ഥാപനങ്ങൾ പള്ളിക്കൽ പഞ്ചായത്തിലെ കലാ സാംസ്കാരിക കായികരംഗങ്ങളെ പരിപോഷിപ്പിച്ചുകൊണ്ട് മികച്ച നിലയിൽ പ്രവർത്തിക്കുന്നു. വിദ്യാപോഷിണി, എവർ ഷൈൻ, യുവജന വായനശാല, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗ്രന്ഥശാല, ദൃശ്യ വായനശാല, എ കെ ജി വായനശാലഎന്നിവ ഉൾപ്പെടെ 4 ഗ്രന്ഥശാലകളും, 3 വായനശാലകളും പഞ്ചായത്തിൽ പ്രവർത്തിക്കുന്നു.
ജില്ല | മലപ്പുറം |
ബ്ലോക്ക് | കൊണ്ടോട്ടി |
വിസ്തീര്ണ്ണം | 25.85 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 31,715 |
പുരുഷന്മാർ | 15,673 |
സ്ത്രീകൾ | 16,042 |
ജനസാന്ദ്രത | 1227 |
സ്ത്രീ : പുരുഷ അനുപാതം | 1024 |
സാക്ഷരത | 87.62% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.