വിശുദ്ധ കുർബാന അല്ലെങ്കിൽ ദിവ്യബലി, ക്രിസ്തുവിന്റെ തിരു അത്താഴത്തെ അനുസ്മരിച്ചു കൊണ്ട് പതിവായി ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷയാണു.

Thumb
കുർബാന

പേരിനു പിന്നിൽ

സുറിയാനി ഭാഷയിലെ കുറ്ബാന , കാറെബ് (ആനയിക്കുക എന്നർത്ഥം) തന്നെ മലയാളത്തിലേക്കും ആദേശം ചെയ്യപ്പെട്ടു. [1] അറബിയിൽ കുറ്ബാന എന്നാൽ ബലി എന്നാണർത്ഥം

Thumb

എല്ലാ വിശ്വാസികൾക്കുംവേണ്ടി പരികർമ്മം ചെയ്യപ്പെടുന്നതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ആരാധനയായാണ് കരുതപ്പെടുന്നത്. മറ്റു തിരുക്കർമ്മങ്ങൾ വിശ്വാസികളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി പരകർമ്മം ചെയ്യപ്പെടുന്നു. ഈ തിരുക്കർമ്മങ്ങളുടെ പൂർത്തീകരണമായി വിശുദ്ധ കുർബാന നിലകൊള്ളുന്നു. അതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ബലി, അല്ലെങ്കിൽ രാജകീയ ബലി ആയി അറിയപ്പെടുന്നു. സുറിയാനി പാരമ്പര്യത്തിൽ വിശുദ്ധ കുർബാനയെ കൂദാശകളുടെ രാജ്ഞി എന്നും വിളിക്കുന്നു.


സീറോ മലബാർ, കൽദായ എന്നീ സഭകൾ പൗരസ്ത്യ സുറിയാനി (കൽദായ) രീതി പിന്തുടരുമ്പോൾ, ഇന്ത്യൻ ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, സീറോ മലങ്കര, മാർത്തോമ്മാ, മാരൊനൈറ്റ്, എന്നീ സഭകൾ പാശ്ചാത്യ സുറിയാനി (അന്ത്യോക്യൻ) രീതി പിന്തുടരുന്നു. സിറിയൻ/അറമായ പദമായ കുർബാന ഹീബ്രു പദമായ കുർബാനിൽ(קרבן) നിന്ന് ഉദ്ഭവിച്ചതാണ്. കുർബാന എന്ന വാക്കിൻറെ അർത്ഥം '''ബലി''' അർപ്പണം എന്നാണ്.


പൗരസ്ത്യ സുറിയാനി (കൽദായ) പാരമ്പര്യത്തിലെ അനഫോറ (ആരാധന ക്രമം), വിശുദ്ധ അദ്ദായിയുടെയും വിശുദ്ധ മാറിയുടെയും പേരിൽ അറിയപ്പെടുന്നു. ഈ ആരാധനക്രമത്തിന് രണ്ടാം നൂറ്റാണ്ടോളം പഴക്കമുണ്ട്. അതിനാൽത്തന്നെ ലോകത്തിൽ ഉപയോഗത്തിലിരിക്കുന്ന ലിറ്റർജികളിൽവച്ചുതന്നെ ഏറ്റവും പഴക്കം ചെന്ന ലിറ്റർജി വിശുദ്ധ അദ്ദായിയുടെയും വിശുദ്ധ മാറിയുടെയും അനഫോറയാണ്. പാശ്ചാത്യ സുറിയാനി (അന്ത്യോക്യൻ) പാരമ്പര്യത്തിലെ ആരാധനക്രമം ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ യാക്കോബ് ബുർദ്ദാനയുടെ പേരിൽ അറിയപ്പെടുന്നു.

പരാമർശങ്ങൾ

കൂടുതൽ വായനയ്ക്ക്

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.