ചെണ്ട, മദ്ദളം തുടങ്ങിയ കേരളീയവാദ്യോപകരണങ്ങൾക്കും കഥകളിയടക്കമുള്ള കേരളീയകലകളൂം അടിസ്ഥാനമാക്കുന്ന താളങ്ങളെയാണ് കേരളീയതാളങ്ങൾ എന്ന് പറയുന്നത്. ഇവ ചെമ്പട, പഞ്ചാരി, ചമ്പ, അടന്ത തൃപുട എന്നിങ്ങനെ അഞ്ച് എണ്ണമാണ്. ഇവക്ക് കർണ്ണാടകസംഗീതത്തിലെ താളങ്ങളുമായി സാദൃശ്യമുണ്ട്‌.

ചെമ്പട

ചെമ്പട എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചെമ്പട (വിവക്ഷകൾ) എന്ന താൾ കാണുക. ചെമ്പട (വിവക്ഷകൾ)

64ആക്ഷരകാലമുള്ള ഈ താളം കർണ്ണാടകസംഗീതത്തിലെ ആദിതാളത്തിനു തുല്യമാണ്‌.

വായ്‌ത്താരി: തരികിട തരികിട

ചമ്പ

അഞ്ചക്ഷരകാലമുള്ള ചമ്പ കർണ്ണാടകസംഗീതസമ്പ്രദായത്തിലെ മിശ്രജാതി ഝമ്പതാളത്തിനു സമാനമാണ്‌.

വായ്‌ത്താരി: തക തകിട

പഞ്ചാരി

ആറക്ഷരകാലമുള്ള ഈ താളം കർണ്ണാടകസംഗീതത്തിലെ രൂപകതാളത്തിന്‌ സമാനമാണ്‌.[1]

വായ്‌ത്താരി: തകിട തകിട
 പഞ്ചാരി താളം 6 അക്ഷരക്കാലങ്ങൾ ഉള്ളതാണ്. അതിൽ തക, തരികിട എന്നിങ്ങനെ യഥാക്രമം 2,4 അക്ഷരക്കാലങ്ങൾ അടങ്ങുന്ന രണ്ട് അംഗങ്ങളാണുള്ളത്. "തകിട,തകിട " എന്ന വായ്ത്താരി ദക്ഷിണേന്ത്യൻ പദ്ധതിയിൽ നിന്നെടുത്തതാവണം. പഞ്ചാരി താളത്തെ "തകതരികിട " എന്ന വായ്ത്താരിയുപയോഗിച്ച് അടയാളപ്പെടുത്തുന്നതാണ് ശരി.

അടന്ത

കർണാടക സംഗീതത്തിലെ ഖണ്ഡജാതി അടതാളത്തിനു സമാനമായ കേരളീയതാളമാണ് അടന്ത. ത്രിപുടതാളം എന്ന പേരിലും അറിയപ്പെടാറുണ്ട്.

കേരളീയ താളമേളങ്ങളിലെല്ലാം അടന്തക്കൂറുകൾ ധാരാളമായി ആലപിച്ചു വരുന്നു. താളരൂപത്തിനാണ് 'കൂറ്' എന്നുപറയുന്നത്. തായമ്പകയിലെ അടന്തക്കൂറുകൾ വിശേഷ പരിഗണന അർഹിക്കുന്നു. [2]

വായ്‌ത്താരി: തകിട തകധിമി

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.