കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന വാഴയാണ് നേന്ത്ര വാഴ അഥവാ ഏത്ത വാഴ. മൂന്നു മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഫലസസ്യമാണിത്. ഇതിന്റെ ഭൗമകാണ്ഡത്തിൽ നിന്നാണ് പ്രജനനം നടക്കുന്നത്. 10-12 മാസംകൊണ്ടു വിളവു തരുന്നു. ഓണം, വിഷു, വിവാഹസദ്യ തുടങ്ങിയ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ് നേന്ത്രപ്പഴം. സംസ്കൃതത്തിൽ 'ഇന്ദ്രകദളി' എന്നറിയപ്പെടുന്നു. മാഹേന്ദ്രകദളി, വനകദളി, രാജകദളി എന്നീപേരുകളും ഇതിനുണ്ട്.

വസ്തുതകൾ നേന്ത്രൻ ...
നേന്ത്രൻ
Thumb
നേന്ത്രക്കായ വളരുന്ന ഘട്ടത്തിൽ
Thumb
നേന്ത്രക്കായ / ഏത്തക്കായ
Thumb
ഒരു പടല നേന്ത്രപഴം / ഏത്തപഴം
Thumb
വാഴതോട്ടം
Thumb
വാഴക്കൂമ്പ്
അടയ്ക്കുക

പലയിനം നേന്ത്രവാഴകൾ

"പറുദീസയിലെ ആപ്പിൾ" എന്ന് ഖ്യാതിയുള്ള വാഴപ്പഴമാണ് നേന്ത്രൻ .[1] കുടപ്പൻ ഉള്ളതുകൊണ്ട് കേരളത്തിലെ നേന്ത്രയിനങ്ങളെ പ്രഞ്ച് പ്ലാന്റെൻ വിഭാഗത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പടലകളുടേയും കായകളുടേയും എണ്ണത്തിലും ആകൃതിയിലും വ്യത്യാസമുള്ള പലതരം നേന്ത്രവാഴകൾ വിവിധ ഭാഗങ്ങളിൽ കൃഷിചെയ്തുവരുന്നു.

  • 10 മാസം കൊണ്ട് മൂപ്പെത്തുന്നവ
  • 14 മാസം കൊണ്ട് മൂപ്പെത്തുന്നവ
    • മിന്റോളി (ക്വിന്റൽ നേന്ത്രൻ)
    • നന നേന്ത്രൻ -
    • ആറ്റു നേന്ത്രൻ - മഴയെ ആശ്രയിച്ചുള്ള കൃഷിക്കു പറ്റിയത്‌[3]
    • ഗ്രാൻഡ്‌ നൈൻ

പ്രത്യേകതകൾ

  • കനം തീരെ കുറഞ്ഞ തൊലിയാണ് നേന്ത്രപ്പഴത്തിന്
  • പഴുത്തുവരുംതോറും അത് സ്വർണവർണമാകുന്നു
  • പുഴുങ്ങിയാൽ ഉറയ്ക്കുന്ന, ഉരുണ്ട കായ്കൾ പടലനിറഞ്ഞ് ത്രികോണാകൃതിയുള്ള കുലകളായി രൂപപ്പെടുന്നതു കാണാം.
  • കാണാൻ വളരെ ഭംഗിയുള്ള നേന്ത്രവാഴക്കുല ക്ഷേത്രങ്ങളിലും കാഴ്ചകുലകളായി ഉപയോഗിക്കാറുണ്ട്

കൃഷിരീതി

നേന്ത്രവാഴ കൃഷിയിൽ രണ്ടുരീതികളാണുള്ളത്. പൊടിവാഴകൃഷിയും ചെളിവാഴകൃഷിയും. ഇവയിൽ പൊടിവാഴകൃഷി മകരകൊയ്ത്ത് (ഓണവാഴകൃഷി) കഴിഞ്ഞ വയലുകളിലും മേടത്തിൽ (കുംഭവാഴ) പറമ്പുകളിലും കൃഷിചെയ്യുന്നു. പൊടിവാഴകൃഷിയിൽ വാഴക്കന്നുകൾ ഒന്നരയടിവരെയുള്ള കുഴികളെടുത്താണ് നടുക.

ചെളിവാഴകൃഷിയിൽ രണ്ടരമീറ്റർ അകലത്തിൽ വരമ്പുകളെടുത്ത് വാഴക്കന്ന് നടുന്നു. 2-3 ഇലയാകുമ്പോൾ വളപ്രയോഗം നടത്തുകയും മണ്ണ് കൂട്ടികൊടുക്കുകയും വേണം. വേനൽ കാലത്ത് വാരങ്ങൾക്കിടയിൽ വെള്ളം കെട്ടിനിർത്തുന്നത് നല്ലതാണ്. പൊടിവാഴകൃഷിയേക്കാൾ ചെലവു കൂടുതലാണ് ചെളിവാഴകൃഷിക്ക്. അതനുസരിച്ച് വിളവിലും വ്യതാസമുണ്ട്.

നേന്ത്രവാഴ കൃഷിയിൽ ഏറ്റവും പ്രധാനം വാഴകൾ വളരുമ്പോൾ ബലമുള്ള താങ്ങുകൾ കൊടുക്കുക എന്നതാണ്. കല്ലൻ മുളകളും പുളിമരത്തടികളുമാണ് ഇതിന് ഉപയോഗിക്കുന്നത്.

ഉപയോഗം

ഏത്തപ്പഴം ഒരു സമീകൃതാഹാരമാണ്. ഇതിന്റെ ഔഷധപ്പെരുമ പ്രസിദ്ധമാണ്. വാഴകളിൽ പോഷകഗുണം കൊണ്ടും ഔഷധശക്തി കൊണ്ടും മുന്നിൽനിൽക്കുന്നതാണ് ഏത്തവാഴ. ഏത്തവാഴ ജന്മംകൊണ്ട് ഭാരതീയനാണ്. ഇതിന്റെ കായും പിണ്ടിയും ഭക്ഷണമായി ഉപയോഗിക്കുന്നു

ഔഷധഗുണം

വാഴ സമൂലം ഔഷധമാണ്. ഏത്തപ്പഴത്തിൽ ജീവകങ്ങളും മൂലകങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. ആയുർവേദ വിധിപ്രകാരം വാത-പിത്തങ്ങളെ ശമിപ്പിക്കുന്നു. നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ വാഴച്ചുണ്ടും പിണ്ടിയും പ്രസിദ്ധമാണ്.

എത്ത പഴത്തിലെ പോഷക മൂല്യങ്ങൾ.

ഒരു കപ്പു എത്ത പൊടിയിലെ പോഷക ഖടകങ്ങൾ 0.9 മില്ലിഗ്രാം iron ( 5 ശതമാനം ) 55 മില്ലിഗ്രാം magnesium (14 ശതമാനം ) 739 മില്ലിഗ്രാം potassium (21 ശതമാനം ) 0.4 മില്ലിഗ്രാം വിറ്റമിൻ ബി 6 (22 ശതമാനം ) 1,668 IU വിറ്റമിൻ എ (33 ശതമാനം ) 27.2 മില്ലിഗ്രാം വിറ്റമിൻ C (45 ശതമാനം ) 3.4 ഗ്രാം ഫൈബർ 0.5 ഗ്രാം ഫാറ്റ് 1.9 ഗ്രാം പ്രൊറ്റീൻ 181 ഗ്രാം കലോറീസ്.

ഉപയോഗരീതി

  • പച്ചഏത്തക്കായ് ഉണക്കി പൊടിച്ച് നെയ്യിൽ വറുത്തു ആയുർവേദ ഔഷധമുണ്ടാക്കാം.
  • ഏത്തപ്പഴത്തിന്റെ തൊലി കഷായമാക്കി സേവിക്കാറുണ്ട്.
  • പച്ച ഏത്തക്കായ ഉണക്കിപോടിച്ച് പാലിൽ കുറുക്കി കുറുക്കായി ഉപയോഗിക്കാം.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.