നിസാം
From Wikipedia, the free encyclopedia
1719 മുതൽ ഹൈദരാബാദ് രാജ്യം ഭരിച്ചിരുന്ന അസഫ് ജാ രാജവംശത്തിലെ ഭരണാധികാരികളുടെ സ്ഥാനപ്പേരാണ് നിസാം (ഉർദ്ദു: نظام ), നിസാം-ഉൾ-മുൽക് എന്നതിന്റെ ചുരുക്കരൂപമാണ് നിസാം എന്നത്. മുഗൾ സാമ്രാജ്യത്തിനു കീഴിൽ 1713 മുതൽ 1721 വരെ ഡെക്കാൻ പ്രദേശത്തിന്റെ മാൻസബ്ദാറായിരുന്ന മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖിയാണ് ഈ രാജവംശത്തിന്റെ സ്ഥാപകൻ. 1724 ഇദ്ദേഹം അസഫ് ജാ എന്ന സ്ഥാനപ്പേര് വംശപ്പേരായി സ്വീകരിച്ചു. ആദ്യമൊക്കെ മുഗൾ ചക്രവർത്തിയുടെ പ്രതിനിധിയായി നിലകൊണ്ടെങ്കിലും മുഗൾ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങിയതോടെ അസഫ് ജാ ഹൈദരാബാദിന്റെ സ്വതന്ത്ര ഭരണാധികാരിയായി മാറി.
The Nizam of Hyderabad | |||||||||
---|---|---|---|---|---|---|---|---|---|
1720–1948 | |||||||||
പതാക | |||||||||
തലസ്ഥാനം | Hyderabad | ||||||||
പൊതുവായ ഭാഷകൾ | Dakhni , later Urdu | ||||||||
ഗവൺമെൻ്റ് | Monarchy | ||||||||
• 1720-1748 | അസഫ്_ജാ_ഒന്നാമൻ | ||||||||
• 1869-1911 | Mahbub Ali Khan, Asaf Jah VI | ||||||||
• 1911-1948 | ഉസ്മാൻ അലി ഖാൻ, ആസാഫ് ജാ VII | ||||||||
ചരിത്രം | |||||||||
• സ്ഥാപിതം | 1720 | ||||||||
• Operation polo | 1948 | ||||||||
വിസ്തീർണ്ണം | |||||||||
500,000 km2 (190,000 sq mi) | |||||||||
|
ദക്ഷിണേന്ത്യയിൽ ഏകദേശം പന്ത്രണ്ടര കോടി ഏക്കർ വിസ്തൃതമായ രാജ്യത്തിന്റെ അധിപരായിരുന്ന നിസാമുകൾ ലോകത്തിൽത്തന്നെ എറ്റവും ധനികരായവരിൽ ഒരു കൂട്ടരായിരുന്നു. 1947-ൽ ഇന്ത്യ സ്വതന്ത്രമാകുന്നതു വരെ ഏകദേശം രണ്ടു നൂറ്റാണ്ടു കാലം ഏഴു നിസാമുകൾ ഹൈദരാബാദ് ഭരിച്ചു. 1948-ൽ ഹൈദരാബാദ്, ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതു വരെ നിസാം ഭരണം നിലനിന്നു.