![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d7/Doctors_stethoscope_2.jpg/640px-Doctors_stethoscope_2.jpg&w=640&q=50)
ദേശീയ ഭിഷഗ്വര ദിനം
From Wikipedia, the free encyclopedia
വ്യക്തികൾക്കും സമൂഹത്തിനും ഭിഷഗ്വരൻമ്മാർ നൽകുന്ന വിലയേറിയ സേവനങ്ങളെ മാനിച്ച് ദേശീയ ഭിഷഗ്വര ദിനം ആചരിക്കുന്നു. വ്യക്തിഗത സംഭാവനകൾ പ്രത്യക സംഭവങ്ങൾ എന്നിവക്ക് അനുസൃതമായി വിവിധ രാജ്യങ്ങളിൽ അചരിക്കുന്ന ദിവസങ്ങളിൽ വ്യത്യാസമുണ്ട്. ചില രാജ്യങ്ങളിൽ ഈ ദിനം അവധി ദിവസമാണ്. ഭിഷഗ്വരൻമ്മാരുടെ സേവനങ്ങൾ സ്വീകരിക്കുന്ന രോഗികളോ ആരോഗ്യ സംരക്ഷണ മേഖലയുടെ ഗുണഭോക്താക്കളോ ആണ് ഈ ദിനം സംഘടിപ്പിക്കേണ്ടതെങ്കിലും സാധാരയായി ആരോഗ്യ സംരക്ഷണ സംഘടനകളാണ് ഭിഷഗ്വര ദിനം സംഘടിപ്പിക്കുന്നത്. ദിനാചരണത്തിൻറെ ഭാഗമായി ഭിഷഗ്വരൻമ്മാർക്ക് പൂച്ചെണ്ടുകൾ നൽകുകയും അവർക്ക് പ്രത്യേക സദ്യ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ചില സ്ഥലങ്ങളിൽ മരണപ്പെട്ട ഭിഷഗ്വരൻമ്മാരുടെ കുഴിമാടങ്ങളിൽ പുഷ്പചക്രം സമർപ്പിക്കുകയും ചെയ്യാറുണ്ട്