![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1e/332_Durga-alone.png/640px-332_Durga-alone.png&w=640&q=50)
ദുർഗ്ഗ
From Wikipedia, the free encyclopedia
ആദികാലങ്ങളിൽ മാതൃദായക്കാരായ ദ്രാവിഡരുടെയും പിൽക്കാലത്ത് ശാക്തേയരുടെയും ഒടുവിൽ ഹിന്ദുക്കളുടെയും ആരാധനാമൂർത്തിയായി തീർന്ന മാതൃദൈവമാണ് ദുർഗ്ഗാ ഭഗവതി അഥവാ ദുർഗ്ഗാ പരമേശ്വരി. അതി സാത്വിക മൂർത്തി ആയതിനാൽ നമ്പൂതിരി തറവാടുകളിലും മറ്റു ബ്രാഹ്മണ തറവാടുകളിലും പല നായർ തറവാടുകളിലും ദുർഗ്ഗാ ഭഗവതിയെ ആരാധിയ്ക്കാറുണ്ട്. വൈകുന്നേരത്തെ ഭഗവതി സേവ ( അന്തി നമസ്ക്കാരം ) ദുർഗ്ഗാ ഭഗവതിയെ പ്രീതിപ്പെടുത്താനുള്ള പൂജയാണ്. ഇല്ലങ്ങളിലും കോവിലകങ്ങളിലും ത്രികാല പൂജയായിട്ടാണ് ഭഗവതി സേവ നടക്കാറുള്ളത്. ത്രികാല പൂജ എന്നാൽ കിഴക്കോട്ട് തിരിഞ്ഞിരുന്ന് പത്മമിട്ട് വിളക്ക് കെടാതെ 3 നേരം ദുർഗ്ഗാ ഭഗവതിയ്ക്ക് പൂജ. ഐശ്വര്യത്തിനും സമ്പൽസമൃദ്ധിയ്ക്കും ദുരിത നിവാരണത്തിനും മനസ്സമാധാനത്തിനും അതി വിശേഷമാണ് ത്രികാല പൂജ.
ദുർഗ്ഗാ ഭഗവതി ( Durga Bhagavathi ) | |
---|---|
വിജയം, ശക്തി, സുരക്ഷ, ഐശ്വര്യം | |
![]() | |
ദേവനാഗരി | दुर्गा |
Sanskrit Transliteration | दूर्गा |
Bengali | দুর্গা |
Affiliation | ആദിപരാശക്തി, പാർവ്വതി,മഹിഷാസുര മർദ്ദിനി , ദുർഗ്ഗാമാസുരനെ വധിച്ചതിനാൽ ഭഗവതി ദുർഗ്ഗാ ഭഗവതി എന്നറിയപ്പെടുന്നു. സകല ദേവി ദേവന്മാരും ദുർഗ്ഗയിൽ വസിയ്ക്കുന്നു. |
നിവാസം | മണിദ്വീപം |
ഗ്രഹം | പക്ഷബലമുള്ള ചന്ദ്രൻ, രാഹു, ശുക്രൻ |
ആയുധം | ശംഖ്, ചക്രം, ഗദ , ശൂലം, പരിച, അമ്പ് , വില്ല്, ഖഡ്ഗം, താമര, പാശം, ഛുരിക, അഭയ മുദ്ര,വരദ മുദ്ര |
ജീവിത പങ്കാളി | പരമശിവൻ |
Mount | സിംഹം |
ഹൈന്ദവ വിശ്വാസപ്രകാരവും, ശക്തി സമ്പ്രദായ പ്രകാരവും ലോകമാതാവായ ആദിശക്തി എന്നാണ് ദുർഗ്ഗാ ഭഗവതി അറിയപ്പെടുന്നത്. മറ്റെല്ലാ ദേവിമാരും, ത്രിമൂർത്തികളും ദുർഗ്ഗയുടെ വിവിധ ഭാവങ്ങളാണ് എന്നാണ് ശക്തി ഉപാസകരുടെ വിശ്വാസം. അതിനാൽ മഹാദേവി എന്ന് ദുർഗ്ഗ അറിയപ്പെടുന്നു. ആദിമൂല ഭഗവതിയായ ആദിപരാശക്തിയുടെ പ്രധാന ഭാവമായതിനാൽ മഹാശക്തിസ്വരൂപിണിയാണ് ദുർഗ്ഗ എന്നാണ് സങ്കല്പം. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നീ മൂന്ന് പ്രധാനഭാവങ്ങളും ഭഗവതിക്കുണ്ട്. കർമം ചെയ്യാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായാണ് ഈ മൂന്ന് രൂപങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യം ആഗ്രഹിക്കുന്നവർ ഭഗവതിയെ ഭജിക്കണം എന്നാണ് വിശ്വാസം. ഭുവനേശ്വരി, മഹാമായ, പരമേശ്വരി, സർവേശ്വരി, ജഗദംബ, ഭഗവതി എന്നെല്ലാം എന്നറിയപ്പെടുന്നത് ദുർഗ്ഗയാണ്. ദേവി മഹാത്മ്യത്തിലെ 'സർവ്വ മംഗളമാംഗല്യേ' എന്ന് തുടങ്ങുന്ന പ്രസിദ്ധമായ സ്തുതി ഭഗവതിയെ ഉദ്ദേശിച്ചുള്ളതാണ്. ദുർഗ്ഗ സംരക്ഷണത്തിന്റെ ഒരു കവചമാണ്, ഭയത്തിൽ നിന്നും മോചിപ്പിക്കുന്നവളാണ്, ദുരിതങ്ങളെ തരണം ചെയ്യാൻ ശക്തി നൽകുന്നവളാണ്, ദുർഗതികളിൽ തുണയാണ്, സമ്പത്തും ഐശ്വര്യവും നൽകുന്നവളാണ്, ദുഷ്ടന്മാരെ സംഹരിക്കുന്നവളാണ്, ജീവിതവിജയം നൽകുന്നവളാണ്, മോക്ഷദായിനിയാണ്, കാരുണ്യമൂർത്തിയാണ്, മാതൃവാത്സല്യം ചൊരിയുന്നവളാണ് എന്നെല്ലാം ദേവി പുരാണങ്ങളിൽ കാണാം. പ്രാചീന കാലത്തെ അമ്മദൈവ ആരാധനയുടെ പിന്തുടർച്ച ആയാണ് ഭഗവതി പൂജ ആരംഭിച്ചത്. സ്ത്രീ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ ദൈവസങ്കല്പം എന്ന നിലയ്ക്കാണ് ഭഗവതിയെ കണക്കാക്കുന്നത്. പുരാതന കാലത്ത് അമ്മ ദൈവത്തെയാണ് ഗോത്ര ജനത കൂടുതലായി ആരാധിച്ചിരുന്നത്. മാതൃദായക്രമം പിന്തുടരുന്ന ആളുകളിലാണ് ഇത് കൂടുതലായി കണ്ടു വന്നിരുന്നത്. ഊർവ്വരത, മണ്ണിന്റെ ഫലഭൂയിഷ്ടത, കാർഷിക സമൃദ്ധി, പ്രകൃതി, യുദ്ധ വിജയം എന്നിവയുമായി ഇത് ബന്ധപ്പെട്ട് കിടക്കുന്നു. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ആദിപരാശക്തിയെ ആരാധിച്ചതെങ്കിലും ശൈവമതത്തിന്റെ വളർച്ചയോടെ അത് പാർവതി ദേവിയുടെ പര്യായമായി തീരുകയായിരുന്നു.
കേരളത്തിലെ പ്രസിദ്ധ നമ്പൂതിരി ഇല്ലങ്ങളായ കൊളത്താപ്പള്ളി മന, കണ്ണമംഗലം മന, മുല്ലമംഗലം മന, അണ്ടലാടി മന, പെരിണ്ടിരി ചേന്നാസ് പുഴക്കര ചേന്നാസ് , ഏർക്കര, കല്ലൂർ മന, കരുമത്താഴത്ത് മണ്ണൂർ മന, തൊഴുവാനൂർ മന, മഴവഞ്ചേരി മന, കടലായിൽ മന, എളേടം മന, പുലിയന്നൂർ മന, ആഴ്വാഞ്ചേരി മന, മുണ്ടയൂർ മന, പുതുവായ മന, കൽപ്പുഴ മന, വടക്കേടത്ത് മന, തേക്കടത്ത് മന, പടിഞ്ഞാറേടത്ത് മന, കിഴക്കേടത്ത് മന, കൽപ്പുഴ മന തുടങ്ങിയ ഇല്ലങ്ങളിൽ ദുർഗ്ഗാ ഭഗവതി പരദേവതയും തേവാരമൂർത്തിയുമാണ്.