തൃശ്ശൂർ മൃഗശാല
1885 ൽ തൃശൂരിൽ പ്രവർത്തനമാരംഭിച്ച മൃഗശാല / From Wikipedia, the free encyclopedia
1885 ൽ തൃശൂരിൽ പ്രവർത്തനമാരംഭിച്ച മൃഗശാലയാണ് തൃശൂർ മൃഗശാല. ഇത് തൃശൂർ നഗരമദ്ധ്യത്തിൽ 13.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു. തൃശൂർ മൃഗശാല ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളിലൊന്നാണ്. വിവിധതരം പക്ഷികളും മൃഗങ്ങളും ഉരഗങ്ങളും ഈ മൃഗശാലയിൽ വസിക്കുന്നു. തൃശൂർ മൃഗശാല അങ്കണത്തിൽ ഒരു പ്രകൃതിചരിത്രകാഴ്ചബംഗ്ലാവും സ്ഥിതിചെയ്യുന്നു. തൃശൂർ നഗരത്തിൽനിന്നും 2 കിലോമീറ്റർ അകലെയായാണ് മൃഗശാല സ്ഥിതിചെയ്യുന്നത്. ഇത് രാവിലെ 10 മണിമുതൽ വൈകുന്നേരം 6.30 വരെ തുറന്നിരിക്കും.
വസ്തുതകൾ Date opened, സ്ഥാനം ...
മൃഗശാലയുടെ പ്രവേശന കവാടം | |
Date opened | 1885[1] |
---|---|
സ്ഥാനം | Thrissur, Kerala, India |
നിർദ്ദേശാങ്കം | 10.529965°N 76.2227529°E / 10.529965; 76.2227529 |
Land area | 13.5 acres (5.5 ha)[2] |
വാർഷിക സന്ദർശകർ | 2,000 (Per day) [3] |
Memberships | CZA[4] |
Major exhibits | Wildlife |
വെബ്സൈറ്റ് | www |
അടയ്ക്കുക