തീബ്സ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഒരു പുരാതന ഈജിപ്ഷ്യൻ നഗരമാണ് തീബ്സ് (പുരാതന ഗ്രീക്ക്: Θῆβαι, Thēbai). മെഡിറ്ററേനിയൻ തീരത്തുനിന്നും 800 kilometers (500 mi) തെക്ക് മാറി നൈലിന്റെ കിഴക്കൻ തീരത്ത് ഇന്നത്തെ ലക്സൊർ പട്ടണത്തിലാണ് തീബ്സ് നഗരത്തിന്റെ അവശേഷിപ്പുകൾ. ഇതിന്റെ പ്രതാപകാലത്ത് ഈജിപ്തിലെത്തന്നെ ഏറ്റവും സമ്പന്നമായ നഗരമായിരുന്നു തീബ്സ്. നൂബിയക്കും കിഴക്കൻ മരുഭൂമിക്കും സമീപത്തായിരുന്ന തീബ്സ് പ്രാചീനകാലത്തെ ഒരു മതകേന്ദ്രവും വാണിജ്യ നഗരവുമായിരുന്നു. നൈലിന്റെ ഇരുകരകളിലുമായി തീബ്സ് നഗരം വ്യാപിച്ചിരുന്നു. ഇതിൽ കിഴക്കൻ തീരത്തായിരുന്നു പ്രധാന നഗരഭാഗം. ലക്സോർ, കർണാക് എന്നീ ക്ഷേത്രങ്ങൾ നൈലിന്റെ കിഴക്കൻ തീരത്താണ് സ്ഥിതിചെയ്യുന്നത്. നൈലിന്റെ പടിഞ്ഞാറൻ ഭാഗത്ത് പ്രധാനമായും നെക്രോപൊളിസാണ് ഉണ്ടായിരുന്നത്.
Waset Θῆβαι | |
സ്ഥാനം | ലക്സൊർ, ലക്സൊർ ഗവർണറേറ്റ്, ഈജിപ്ത് |
---|---|
മേഖല | അപ്പർ ഈജിപ്ത് |
Coordinates | 25°43′14″N 32°36′37″E |
തരം | Settlement |
Official name | Ancient Thebes with its Necropolis |
Type | സാംസ്കാരികം |
Criteria | I, III, VI |
Designated | 1979 (3rd session) |
Reference no. | 87 |
Region | Arab States |
ബി. സി.3200 മുതൽക്കേ തീബ്സ് ഒരു ജനവാസകേന്ദ്രമാണ്. പുരാതന ഈജിപ്റ്റിൽ തീബ്സ് വാസറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. അപ്പർ ഈജിപ്റ്റിലെ നാലാമത്തെ നോമിന്റെ (നാട്ടുരാജ്യങ്ങൾക്ക് സമാനം) തലസ്ഥാനവും വാസറ്റ് ആയിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.