![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/dc/Salim_ali_mns.jpg/640px-Salim_ali_mns.jpg&w=640&q=50)
സാലിം അലി
ഇന്ത്യൻ പക്ഷിനിരീക്ഷകൻ / From Wikipedia, the free encyclopedia
വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന് ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി (സാലിം മുഇസുദ്ദീൻ അബ്ദുൾ അലി, നവംബർ 12, 1896 - ജൂലൈ 27, 1987) അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു.[അവലംബം ആവശ്യമാണ്]പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു. പക്ഷിമനുഷ്യൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു [1]
വസ്തുതകൾ ഡോ. സാലിം അലി, ജനനം ...
ഡോ. സാലിം അലി | |
---|---|
![]() സാലിം അലി | |
ജനനം | (1896-11-12)നവംബർ 12, 1896 |
മരണം | ജൂൺ 20, 1987(1987-06-20) (പ്രായം 90) |
ദേശീയത | ഇന്ത്യ |
ജീവിതപങ്കാളി(കൾ) | തെഹ്മിന അലി |
പുരസ്കാരങ്ങൾ | പത്മവിഭൂഷൺ (1976) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | പക്ഷിശാസ്ത്രം നാച്വറൽ ഹിസ്റ്ററി |
സ്വാധീനങ്ങൾ | എർവിൻ സ്ട്രെസ്മാൻ |
അടയ്ക്കുക