From Wikipedia, the free encyclopedia
പ്രൈമേറ്റുകളെക്കുറിച്ച് വിശിഷ്യാ ഗോറിലകളെ കേന്ദ്രീകരിച്ച് വിശദവും സുപ്രധാനവുമായ പഠനങ്ങൾ നടത്തിയ അമേരിക്കൻ മൃഗശാസ്ത്രജ്ഞയാണ് ഡയാൻ ഫോസി.
രണ്ട് ദശാബ്ദത്തിലേറെ കാലം ആഫ്രിക്കയിലെ പല മേഖലകളിലും പ്രവർത്തിച്ച ഇവർ റുവാണ്ടയിലെ പർവ്വത ഗൊറിലകളെ (mountain gorillas) ആധികാരികമായി പഠിച്ച ആദ്യ വ്യക്തിയായി കണക്കാപ്പെടുന്നു. 1963ൽ ആദ്യമായി ആഫ്രിക്കയിലെത്തിയ ഫോസി 1985 അവിടെ സ്വന്തം വസതിയിൽ വച്ച് ദാരുണമായി കൊലചെയ്യപ്പെടുകയായിരുന്നു. ചിമ്പാൻസികളെ പഠിച്ച ജെയിൻ ഗുഡാലും, ഒറാംഗ് ഉട്ടാങ്ങുളെനീരിക്ഷിച്ച ബിറുത്തെ ഗാൽഡികാസും, ഗൊറിലകളെ പഠനവിധേയമാക്കിയ ഡയാൻ ഫോസിയും കൂടിചേരുന്ന വനിത പ്രൈമെറ്റോളജി ത്രിമൂർത്തികൾ ട്രൈമേറ്റ്സ് എന്ന് ഓമനപൂർവ്വം വിളിക്കപ്പെട്ടിട്ടുണ്ട്.
വിഖ്യാതനായ നരവംശ ശാസ്ത്രജ്ഞൻ ലൂയി ലീക്കിയുടെ ശിഷ്യ/സഹപ്രവർത്തകരായിരുന്ന മൂവരേയും ലീക്കി മാലാഖമാർ (Leakeys Angels) എന്നും വിളിക്കെപ്പെട്ടിട്ടുണ്ട്. ഏറെ ജനപ്രിയമായിരുന്ന ചാർളീസ് ഏൻജൽസ്(Charleys Angels) എന്ന ടെലിവിഷൻ സീരിയലിന്റെ ചുവടു പിടിച്ച് നൽകപ്പെട്ട പേരാണിത്. ത്രിമൂർത്തികളിലെ ഗാൾഡിക്കാസ് തന്നെ കണ്ടുപിടിച്ച ഈ പേരിനു ഇന്ന് സാർവ്വത്രിക പ്രസിദ്ധി ലഭിച്ചു കഴിഞ്ഞു.
ഡയാൻ ഫോസി | |
---|---|
ജനനം | |
മരണം | ഡിസംബർ 27, 1985 53) Volcanoes National Park, റുവാണ്ട | (പ്രായം
പൗരത്വം | United States |
കലാലയം | San Jose State University (B.A., Occupational therapy, 1954) കേംബ്രിഡ്ജ് സർവകലാശാല (Ph.D., ജന്തുശാസ്ത്രം, 1974) |
അറിയപ്പെടുന്നത് | Study and conservation of the mountain gorilla |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Ethology, primatology |
സ്ഥാപനങ്ങൾ | Karisoke Research Center, Cornell University |
സ്വാധീനങ്ങൾ | ജെയിൻ ഗുഡാൽ, Louis Leakey, George Schaller |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.