ജംബുദ്വീപ്
From Wikipedia, the free encyclopedia
പദ്മപുരാണം, വിഷ്ണുപുരാണം എന്നീ പുരാണങ്ങളിൽ ഏഴു ദ്വീപുകൾ അഥവാ ഖണ്ഡങ്ങളായാണ് ലോകം വിഭജിച്ചിരിക്കുന്നത്. ഇതിലെ പ്രധാനപ്പെട്ട ഒരു ഖണ്ഡമാണ് ജംബുദ്വീപ് അഥവാ ജംബുദ്വീപം. ജംബുദ്വീപിലെ ഒന്നാമത്തെ രാജ്യമായാണ് ഭാരതം ഈ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നത്[3]. ജംബുദ്വീപിന്റെ വടക്കേ അതിര് വക്ഷു അതായത് ഇന്നത്തെ അമു ദര്യ നദി ആണെന്നും പറയുന്നു[4]. ലോകം സപ്തദ്വീപുകൾ കൊണ്ട് നിർമ്മിക്കപ്പെട്ടവയാണെന്നും അവയ്ക്കിടയിൽ സപ്തസാഗരങ്ങൾ ആണ് എന്നുമാണ് ഹിന്ദു മതഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നത്[അവലംബം ആവശ്യമാണ്]. ഒരു കാലത്ത് ഇന്ത്യ ഉൾപ്പെടുന്ന ഭൂഭാഗം ഒരു ദ്വീപായിരുന്നു എന്ന ധ്വനിയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മറ്റ് ആറ് ദ്വീപുകൾ താഴെപ്പറയുന്നു.
- പ്ലക്സദ്വീപ്
- സത്മലി ദ്വീപ്
- കൂശദ്വീപ്
- ക്രൌഞ്ച ദ്വീപ്
- ശകദ്വീപ്
- പുഷ്കരദ്വീപ്