![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/99/PU_Chitra_2017.jpg/640px-PU_Chitra_2017.jpg&w=640&q=50)
പി.യു. ചിത്ര
From Wikipedia, the free encyclopedia
കേരളത്തിൽ നിന്നുള്ള ഒരു മദ്ധ്യ, ദീർഘദൂര ഓട്ടക്കാരിയാണ് പി. യു. ചിത്ര (ജനനം :9 ജൂൺ 1995). ദേശീയ, അന്തർദ്ദേശീയ സ്കൂൾ അത് ലറ്റിക് മീറ്റുകളിൽ നിരവധി സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്[1][2][3][4] [5].ഭുവനേശ്വറിൽ നടന്ന, 2017 ഏഷ്യൻ അത്ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ടമത്സരത്തിൽ 4.17.92 സെക്കന്റുകൾ കൊണ്ട് പൂർത്തിയാക്കി. ഇത് ചിത്രയെ "ദൂരങ്ങളുടെ ഏഷ്യയുടെ രാജകുമാരി" എന്ന പേര് നൽകി[6].2019 ൽ ഖത്തറിലെ ദോഹയിൽ വെച്ച് നടന്ന 23 ആമത് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും ചിത്ര ഈ 1500 മീറ്ററിലെ ഈ സ്വർണ മെഡൽ നേട്ടം ആവർത്തിച്ചു [7].കഴിഞ്ഞകൊല്ലം 1500മീ, 3000മീ, 5000മീ ഓട്ടമത്സരങ്ങളിലും, ഒറീസ്സ, റാഞ്ചിയിൽ നടന്ന 59-ാമത് നാഷ്ണൽ ഗെയിംസിൽ 3കി.മീ ക്രോസ്സ് കണ്ട്രിഓട്ടമത്സരത്തിലും ഗോൾഡ് മെഡൽ നേടി.[8]