ഗോമേദകം (നവരത്നം)
From Wikipedia, the free encyclopedia
നവരത്നങ്ങളിൽ ശ്രേഷ്ഠമായ ഗോമേദകം (Hessonite Garnet) പുരാണകഥകൾ പ്രകാരം സൈംഹികേയൻ എന്ന അസുരനായ രാഹുവിന്റെ രത്നമായാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് സംസ്കൃതത്തിൽ ഗോമേദക്, പിങ്സ്പടിക്, തമോമണി, രാഹുരത്നം തുടങ്ങിയ പേരുകളുണ്ട്. ധൈര്യം, വലിയ ആഗ്രഹങ്ങൾ , ആത്മവിശ്വാസം, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള കഴിവ് എന്നിവയുടെ രത്നമായാണ് അറിയപ്പെടുന്നത്. ക്രിസ്തുവിന് 3100 വർഷങ്ങൾക്ക് മുമ്പ് തന്നെ ഈജിപ്തുകാർ ഗാർനെറ്റ് പതിച്ച ആഭരണങ്ങൾ ധരിച്ചിരുന്നതായും, അന്നത്തെ യോദ്ധാക്കളുടെ ഇഷ്ടരത്നമായ ഇവയെ അവരുടെ ആയുധങ്ങളിൽ പതിച്ചിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു. സോളമൻ ചക്രവർത്തിയുടെ വിജയങ്ങൾക്ക് പിന്നിൽ ഈ വിശിഷ്ടരത്നത്തിന്റെ അനുഗ്രഹം ഉണ്ടായിരുന്നുവെന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. ബൈബിളിലെ നോഹക്കും ആത്മവിശ്വാസവും വെളിച്ചവും പകർന്നു നൽകിയവയിൽ ഒരു പങ്ക് ഗാർനെറ്റിന് ഉണ്ടായിരുന്നു. ഈജിപ്തിൽ മരണപ്പെടുന്ന വിശിഷ്ടരുടെയും യോദ്ധാക്കളുടെയും ശവശരീരത്തിൽ ഗാർനെറ്റ് പതിക്കുന്ന ചടങ്ങും നില നിന്നിരുന്നു. 19- ആം നൂറ്റാണ്ടിൽ വെടിയുണ്ടയുടെ (ബുള്ളറ്റ്) ആകൃതിയിൽ ഈ കല്ല് രൂപപ്പെടുത്തി വെടി വക്കാനും ഒരു വിഭാഗം ആൾക്കാർ ഉപയോഗിച്ചിരുന്നു. വലാസുരൻ എന്ന അസുരന്റെ ശരീരത്തിലെ കൊഴുപ്പാണ് ഗോമേദകക്കല്ലുകളായി മാറിയതെന്നാണ് പുരാണം പറയുന്നത്.
ഗോമേദകം | |
---|---|
General | |
Category | Nesosilicate |
Formula (repeating unit) | The general formula of garnetX3Y2(SiO4)3 |
Identification | |
നിറം | virtually all colors, blue very rare |
Crystal habit | Rhombic dodecahedron or cubic |
Crystal system | Isometric |
Fracture | conchoidal to uneven |
മോസ് സ്കെയിൽ കാഠിന്യം | 6.5–7.5 |
Luster | vitreous to resinous |
Specific gravity | 3.1–4.3 |
Optical properties | Single refractive, often anomalous double refractive |
അപവർത്തനാങ്കം | 1.72–1.94 |
Pleochroism | None |