ഗുരു ഗോബിന്ദ് സിങ്
From Wikipedia, the free encyclopedia
സിഖ് മതത്തിന്റെ പത്താമത്തെ ഗുരു ആയിരുന്നു ഗുരു ഗോബിന്ദ് സിങ് (ഉച്ചാരണം : pronunciationⓘ, ഇംഗ്ലീഷ് : Guru Gobind Singh, പഞ്ചാബി: ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ, IPA: [gʊɾu gobɪnd sɪ́ŋg]) - ( 22 ഡിസംബർ 1666 - 7 ഒക്ടോബർ 1708[2]), . ഗോബിന്ദ് റായ് ആയി ബിഹാറിലെ പട്നയ്ക്കടുത്തുള്ള സിഖ് ഹുഞ്ജനിൽ ജനിച്ച അദ്ദേഹം 1675 നവംബർ 11നു, ഒൻപതാം വയസിൽ സിഖ് ഗുരുവായി. അദ്ദേഹത്തിന്റെ പിതാവായിരുന്ന ഗുരു തേജ് ബഹാദൂർ സിംഗിന്റെ പിൻഗാമി ആയാണ് ഗോബിന്ദ് സിങ്, സിഖ് ഗുരു ആയത്. അദ്ദേഹം സിഖ് മതവിശ്വാസിയും, യോദ്ധാവും, കവിയും തത്ത്വചിന്തകനുമായിരുന്നു. ആദ്യ സിഖ് ഗുരുവായ ഗുരു നാനക്ക് സ്ഥാപിച്ച സിഖ് വിശ്വാസത്തെരൊരു സംഘടിതരൂപമുള്ള മതമായി ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ് [3][4]. ജീവിച്ചിരുന്ന സിഖ് ഗുരുക്കന്മാരിൽ അവസാനത്തെ അംഗമായ ഇദ്ദേഹം 1699ൽ സിഖ് ഖൽസയ്ക്ക് രൂപം നൽകുകയും[5] തുടർന്ന് സിഖ് മതത്തിന്റെ ഗുരുസ്ഥാനം പതിനൊന്നാമത്തേയും എന്നന്നേക്കുമുള്ളതുമായ ഗുരുവായ ഗുരു ഗ്രന്ഥ സാഹിബിനു കൈമാറുകയും ചെയ്തു.
ഗുരു ഗോബിന്ദ് സിങ് ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ | |
---|---|
ജനനം | ഗോബിന്ദ റായ്[1] 22 December 1666 |
മരണം | 7 ഒക്ടോബർ 1708(1708-10-07) (പ്രായം 42) |
അറിയപ്പെടുന്നത് | പത്താമത്തെ സിഖ് ഗുരു |
സ്ഥാനപ്പേര് | സിഖ് ഗുരു |
മുൻഗാമി | ഗുരു തേജ് ബഹാദൂർ |
പിൻഗാമി | ഗുരു ഗ്രന്ഥ സാഹിബ് and ഗുരു പന്ത് |
ജീവിതപങ്കാളി(കൾ) | Mata Jito a.k.a. Mata Sundari |
കുട്ടികൾ | അജിത് സിങ് ജുഝാർ സിങ് സൊരാവർ സിങ് ഫത്തേ സിങ് |
മാതാപിതാക്ക(ൾ) | ഗുരു തേജ് ബഹാദൂർ, മാതാ ഗുജ്റി |