ക്വാണ്ടം വിശിഷ്ടസ്ഥിതി
From Wikipedia, the free encyclopedia
ക്വാണ്ടം ബലതന്ത്രത്തിലെ ഒരു അടിസ്ഥാന ആശയമാണ് ക്വാണ്ടം വിശിഷ്ടസ്ഥിതി. സാധാരണ ഭൗതികത്തിലെ തരംഗങ്ങളെ തമ്മിൽ സങ്കലനം ചെയ്യാൻ സാധിയ്ക്കുന്നതുപോലെ തന്നെ രണ്ടോ അതിലധികമോ ക്വാണ്ടം അവസ്ഥകളെ സങ്കലനം ചെയ്യാം എന്നുള്ള തത്ത്വമാണ് ക്വാണ്ടം വിശിഷ്ടസ്ഥിതി; അതു പോലെ തന്നെ ഏതു ക്വാണ്ടം അവസ്ഥയെയും രണ്ടോ അതിലധികമോ വ്യത്യസ്ത ക്വാണ്ടം അവസ്ഥകളുടെ സങ്കലനമായി വിവരിയ്ക്കാനും സാധിയ്ക്കും. ഷ്രോഡിങ്ങർ സമവാക്യത്തിന്റെ ഉത്തരങ്ങളുടെ ഒരു പ്രത്യേകത മൂലമാണ് ഇത് സാധിയ്ക്കുന്നത്. ഈ സമവാക്യം ഒരു രേഖീയസമവാക്യം ആയതുകൊണ്ട് അവയുടെ ഉത്തരങ്ങളുടെ ഒരു രേഖീയസഞ്ചയം (linear combination) എടുത്താൽ അതും സമവാക്യത്തിന്റെ ഒരു ഉത്തരം ആയിരിയ്ക്കും.
ഇരട്ട വിടവു പരീക്ഷണത്തിലെ (double slit experiment) ഇലെക്ട്രോണുകളുടെ ഇന്റർഫെറെൻസ് പാറ്റേൺ ഈ പ്രതിഭാസത്തിന്റെ ഒരു ദൃശ്യാവിഷ്കാരം ആണ്..
ക്വാണ്ടം കംപ്യൂട്ടിങ്ങിലെ ക്യൂബിറ്റുകളുടെ അവസ്ഥയും ഇതിനു ഉദാഹരണമാണ്. ഓരോ ക്യൂബിറ്റും , എന്നീ അടിസ്ഥാന അവസ്ഥകളുടെ (basis states) ഒരു രേഖീയ സഞ്ചയം ആണ്. ഇവിടെ എന്നത് ക്വാണ്ടം അളക്കൽ നടത്തിയാൽ 100% സംഭാവ്യതയോടെ 0 എന്ന വിലയിലേയ്ക്ക് ഉടയുന്ന ക്വാണ്ടം അവസ്ഥയെ പ്രതിനിധീകരിയ്ക്കുന്നു. അതുപോലെ എന്ന അവസ്ഥയെ ക്വാണ്ടം അളക്കൽ നടത്തിയാൽ അത് 100% സംഭാവ്യതയോടെ 1 എന്ന വിലയിലേയ്ക്ക് ഉടയും.