കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ജനകീയശാസ്ത്ര പ്രസ്ഥാനം. / From Wikipedia, the free encyclopedia
കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം. ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ നിരന്തരം നടക്കുന്നു.നിലവിൽ ടി.കെ മീരാഭായ് പ്രസിഡൻ്റും പി.വി. ദിവാകരൻ ജനറൽ സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു.[2]
വസ്തുതകൾ ആപ്തവാക്യം, രൂപീകരണം ...
ആപ്തവാക്യം | ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്[1] |
---|---|
രൂപീകരണം | ഏപ്രിൽ 8,1962 |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക