ഒരു ചൈനീസ് ആയോധന കലയാണ് കങ്‌ഫു. മെയ്യ് നീക്കങ്ങളും കൈ-കാൽ പ്രയോഗങ്ങളും ആയുധപ്രയോഗങ്ങളും ചേർന്ന ഒരു അഭ്യാസ കലയാണ് ഇത്. കഠിനപ്രയത്നം, പൂർണ്ണത എന്നൊക്കെയാണ് ഈ പദത്തിന്റെ അർത്ഥം.

വസ്തുതകൾ List of Chinese martial arts, Terms ...
Part of the series on
Chinese martial arts
Thumb
List of Chinese martial arts
Terms
  • Kung fu (功夫)
  • Wushu (武術)
  • Qigong (氣功)
Historical places
Historical people
  • Five Elders (五祖)
  • Yim Wing-chun / Yan Yongchun (嚴詠春)
  • Hung Hei-gun / Hong Xiguan (洪熙官)
  • Fong Sai-yuk / Fang Shiyu (方世玉)
  • Dong Haichuan (董海川)
  • Yang Lu-ch'an (楊露禪)
  • Wu Quanyou (吳全佑)
  • Ten Tigers of Canton (廣東十虎)
  • Chen Fake (陳發科)
  • Chan Heung / Chen Xiang (陳享)
  • Wong Fei-hung / Huang Feihong (黃飛鴻)
  • Sun Lu-t'ang (孫祿堂)
  • Huo Yuanjia (霍元甲)
  • Yip Man / Ye Wen (葉問)
  • Wang Zi-Ping (王子平)
  • Bruce Lee / Li Xiaolong (李小龍)
  • Jackie Chan / Cheng Long (成龍)
  • Sammo Hung / Hong Jinbao (洪金寶)
  • Yuen Biao / Yuán Biāo (元彪)
  • Jet Li / Li Lian Jie (李連杰)
  • Donnie Yen / Zhēn Zǐdān (甄子丹)
Legendary figures
  • Bodhidharma / Putidamo / Damo (菩提達摩)
  • Zhang Sanfeng (張三丰)
  • Eight immortals (八仙)
Related
  • Hong Kong action cinema
  • Wushu (sport)
  • Wuxia (武俠)
  • Boxer Rebellion
അടയ്ക്കുക
വസ്തുതകൾ Chinese, Transcriptions ...
Kung Fu
Chinese功夫
അടയ്ക്കുക

ചരിത്രം

ഈ ആയോധനകല ഷാവോലിൻ ചുവാൻ ഫാ എന്നറിയപ്പെട്ടു. ഇത് പിന്നീട് ഷാവോലിൻ കങ്‌ഫു എന്നു വിളിക്കപ്പെട്ടു.

തരം തിരിവുകൾ

കങ്‌ഫു പ്രധാനമായും രണ്ടു വിധമുണ്ട്. വടക്കൻ ഷാവോലിൻ കങ്‌ഫുവും തെക്കൻ ഷാവോലിൻ കങ്ഫുവും. ശൈലികളുടെ പ്രയോഗത്താൽ കുങ്ഫുവിനെ ബാഹൃം, ആന്തരികം എന്നീവിധത്തിൽ തരംതിരിച്ചിരിക്കുന്നു. വടക്കൻ ശൈലി വെതൃസ്തമായ കാൽ പ്രയോഗങ്ങളിൽ അറിയപ്പെടുന്നുവെങ്കിൽ, തെക്കൻ ശൈലി ശക്തമായ കൈ പ്രയോഗങ്ങളിൽ അറിയപ്പെടുന്നു. അതുകൊണ്ട് തന്നെ വടക്കൻ ചവിട്ടും തെക്കൻ ഇടിയും എന്ന ശൈലി പ്രയോഗം തന്നെയുണ്ട്. പൊതുവെ, വടക്കൻ ഷാവോലിൻ ശൈലിയിൽ കാൽ പ്രയോഗങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. എന്നാൽ,തെക്കൻ ശൈലിയിലാകട്ടെ, കൈ പ്രയോഗങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. എന്തിരുന്നാലും തായിക്കോണ്ടാ, കിക്ക് ബോക്സിങ്, കരാട്ടെ തുടങ്ങിയ അയോധനകലകളിലെ കാൽപ്രയോഗങ്ങളേക്കാൾ വ്യത്യസ്തതയുള്ളതും വിവിധ വിധത്തിൽ ചെയ്യാവുന്നതുമായ അമൂല്യമായ അത്യധികം മികച്ച കാൽപ്രയോഗങ്ങൾ, തെക്കൻ ശൈലിയിലുണ്ടെന്നത്‌ ശ്രദ്ധേയമായതുതന്നെ. അതുപോലെതന്നെ വടക്കൻ ഷാവോലിൻ ശൈലിയിലെ ബലവത്തായ സമതുലനത്തെ(ബാലൻസിനെ) കുറിച്ച് പ്രത്യേകം എടുത്ത് പറയേണ്ട ഒന്നാണ്.

വടക്കൻ ശൈലി

വടക്കൻ ശൈലിയിൽ ഇടി, ചാട്ടം വേഗമേറിയ നീക്കങ്ങൾ എന്നിവയ്ക്കാണു പ്രാധാന്യം നൽകിയിരിക്കുന്നത്. വടക്കൻ ഷാവോലിൻ കങ്‌ഫു കാഴ്ചക്ക് ചന്തമുള്ളതും ഒഴുക്കുള്ളതും വീര്യവത്തുമായ സ്വഭാവമുള്ളതുമാണ്. നീണ്ട പരിധിയിൽ ചെയ്യുന്ന ആയുധ, അഭ്യാസ മുറകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എതിരാളികൾ തമ്മിൽ നിശ്ചിത പരിധി അകലെ നിന്ന് നേരിടുവാൻ ശ്രമിക്കുന്നത് വടക്കൻ ശൈലിയിൽ കൂടുതലും അനുവർത്തിച്ചിരിക്കുന്നു. അതിനാൽ തന്നെ കൈ പ്രയോഗങ്ങളെക്കാൾ കൂടുതൽ കാൽ പ്രയോഗങ്ങൾക്ക് പ്രാധാന്യം വർദ്ധിക്കുന്നു, മാത്രമല്ല വിസ്തൃതമായ നീക്കങ്ങൾക്ക് സാധ്യതകൾ ഏറുന്നു. അതിനാൽ ചാട്ടം, കറക്കം മുതലായ വിവിധ രീതികളിൽ ചെയ്യാവുന്ന അഭൃാസ മുറകൾ എളുപ്പം സാധ്യമാകുന്നു. ഈ ശൈലിയിലെ കൈ പ്രയോഗങ്ങളെ സംബദ്ധിച്ചിടത്തോളം ശക്തിയേക്കാൾ ഉപരി വളെര വേഗതയുള്ള നീക്കങ്ങൾ ചേർന്ന പ്രയോഗമുറകളെ ഇവിടെ രൂപകൽപ്പന ചെയ്യിതിരിക്കുന്നത്. അതുകൊണ്ട് എതിരാളിയുടെ നേരെ കുതിച്ച് ചെല്ലുവാൻ സാധിക്കുന്നു. പോരാട്ടത്തിന് (ഫൈറ്റിങിന്) പ്രാധാന്യം നൽകുന്നു എന്നത് വടക്കൻ ശൈലിയുടെ പ്രത്യേകതയാണ്. ഇന്ത്യയിൽ അറിയപ്പെടുന്ന ഈ ശൈലി പൊതുവെ ചൈനീസ് കുങ്ഫു എന്നും അറിയപ്പെടുന്നു. ശൈലിയുടെ പ്രയോഗംവച്ച് ബാഹ്യം എന്ന് തിരിച്ചിരിക്കുന്നു.

തെക്കൻ ശൈലി

തെക്കൻ ശൈലി കൂടുതൽ ഊന്നൽ കൊടുക്കുന്നത് വേഗമേറിയ കൈകാൽ പ്രയോഗങ്ങളിലും പാദചലങ്ങളിലുമാണ്. തെക്കൻ ഷാവോലിൻ കങ്‌ഫു സ്ഥിരതയുള്ളതും സുശക്തമായതും നിലത്തോട് ചേർന്ന് നിൽക്കുന്ന സ്വഭാവം ഉള്ളതുമാണ്. ഒപ്പം ചെറിയ പരിധിയിൽ ചെയ്യുന്ന ആയുധ, അഭ്യാസ മുറകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതു വളരെ വേഗത്തിലുള്ള പ്രയോഗങ്ങൾ സാധ്യമാക്കുന്നു. എതിരാളികൾ തമ്മിൽ അടുത്ത പരിധിയിൽ നിന്ന് നേരിടുവാൻ ശ്രമിക്കുന്നത് തെക്കൻ ശൈലിയിൽ കൂടുതലും അനുവർത്തിച്ചിരിക്കുന്നു. അതിനാൽ കാൽ പ്രയോഗത്തേക്കാൾ കൂടുതൽ കൈ പ്രയോഗങ്ങൾക്ക് പ്രാധാന്യം വർദ്ധിക്കുന്നു. അതുകൊണ്ട് കുറഞ്ഞ പരിധിയിലുള്ള നീക്കങ്ങൾ മാത്രമെ സാധ്യമാകുയുള്ളു എന്ന കാരണത്താൽ, ഏറ്റവും കുറഞ്ഞ ചലനത്തിൽ ഏറ്റവും ശക്തമായി പ്രഹരിക്കാവുന്ന പ്രയോഗ മുറകൾ ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇത് അത്മീയതയുള്ള കുങ്-ഫു എന്നും ഷവോലിൻ കുങ്-ഫു എന്നും അറിയപ്പെടുന്നു. ശരീര നിയന്ത്രണം സമചിത്തത തുടങ്ങിയവയിലൂടെ വ്യക്തിയുടെ ആത്മീയമായ ഔന്നത്യമാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഇപ്പോൾ വളരെ വേഗം വളർന്ന് കൊണ്ടിരിക്കുന്ന ഒരു ശൈലിയാണിത്. പ്രയോഗശൈലി വെച്ച് തെക്കൻ കങ്‌ഫുവിനെ ആന്തരികം എന്ന് തിരിച്ചിരിക്കുന്നു. എന്നാൽ ഇതിനെ ബാഹ്യതലത്തിൽ എടുത്താൽ ഇതൊരു കരുത്തുറ്റ സമരമുറയാണ്.

തോക്കു പോലുള്ള ആയുധങ്ങളുടെ പ്രചാരം കങ്‌ഫുവിന് പ്രതിരോധ സമരമുറ എന്ന നിലയിലുള്ള പ്രസക്തി കുറയുവാൻ കാരണമായി. എന്നാൽ ഇപ്പോൾ വ്യായാമം, സ്വയരക്ഷ, പ്രദർശനം, മത്സരം എന്നീ നിലകളിൽ കങ്‌ഫുവിനു പ്രചാരം വർദ്ധിച്ചിരിക്കുന്നു. ബ്രൂസ്‌ ലീ നായകനായി അഭിനയിച്ച (വടക്കൻ ഷാവോലിൻ കങ്‌ഫുവും കൂടെ വിങ് ചുങ്ങ് കുങ്ഫുവും ഇത് തെക്കൻ ശൈലിയിൽ നിന്നും ജനിച്ച ഒരു അഭ്യാസ കലയാണ്.)

സിനിമകളിലൂടെയാണ് കങ്‌ഫുവിനു പ്രചാരം വർദ്ധിച്ചത്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.