യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്
1968 ൽ സ്ഥാപിതമായ കേരളത്തിലെ ഏറ്റവും വലിയ സർവ്വകലാശാല കാലിക്കറ്റ് സർവ്വകലാശാലയാണ് / From Wikipedia, the free encyclopedia
കേരളത്തിലെ രണ്ടാമത്തെ സർവകലാശാലയാണ് കാലിക്കറ്റ് സർവകലാശാല. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സർവകലാശാലാ ആസ്ഥാനം. നിർമ്മായ കർമ്മണാ ശ്രീ എന്നതാണ് സർവകലാശാലയുടെ ആദർശവാക്യം. ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെ സി. എച്ച്. മുഹമ്മദ് കോയയാണ് സർവകലാശാല തറക്കല്ലിടലും ഉദ്ഘാടനവും നടത്തിയത്. സി. എച്ച്. മുഹമ്മദ് കോയയാണ് സർവകലാശാല സ്ഥാപിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി അതിനാൽ ബഹുമാന സൂചകമായി സർവകലാശാലയുടെ വായനശാലക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുന്നത്. നിലവിൽ പ്രൊഫ.എം കെ ജയരാജാണ് വൈസ് ചാൻസലർ. ഡോ.എം നാസർ പ്രോ വൈസ് ചാൻസലറുമാണ്.
വസ്തുതകൾ തരം, സ്ഥാപിതം ...
കാലിക്കറ്റ് സർവ്വകലാശാല | |
തരം | പബ്ലിക്ക് |
---|---|
സ്ഥാപിതം | 1968 |
ചാൻസലർ | ആരിഫ് മുഹമ്മദ് ഖാൻ |
വൈസ്-ചാൻസലർ | പ്രൊഫ. എം. കെ ജയരാജ് |
സ്ഥലം | തേഞ്ഞിപ്പലം, മലപ്പുറം, കേരളം, ഇന്ത്യ |
ക്യാമ്പസ് | Rural |
അഫിലിയേഷനുകൾ | UGC |
വെബ്സൈറ്റ് | uoc.ac.in |
അടയ്ക്കുക