![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d1/Kanhangad_Combined_places_2018.png/640px-Kanhangad_Combined_places_2018.png&w=640&q=50)
കാഞ്ഞങ്ങാട്
From Wikipedia, the free encyclopedia
കാഞ്ഞങ്ങാട് (pronunciationⓘ) കാസർഗോഡ് ജില്ലയിലെ പ്രധാന നഗരം ആണ്. ഇത് Class1 UAs/towns വിഭാഗത്തിൽ ഉൾപ്പെടുന്ന നഗരമാണ്.ഇത് കാസർഗോഡ് ജില്ലയിലെ ഒരു നഗരസഭയുമാണ്. കാസർഗോഡ് ജില്ലയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം കാഞ്ഞങ്ങാട് ആണ്.
കാഞ്ഞങ്ങാട് | |
---|---|
![]() ഇടത്തു നിന്ന് വലത്തേക്ക് : ഹോസ്ദുർഗ് കോട്ട , നിത്യനന്ദാശ്രമം , പഴയ ബസ്റ്റാന്റ്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ, പുതിയ ബസ്റ്റാന്റ്, ഗാന്ധി സ്മൃതി മണ്ഡപം, ഗവണ്മെന്റ് ജില്ലാ ആശുപത്രി, അനന്ദാശ്രമം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
• ഭരണസമിതി | കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി |
• മുൻസിപ്പൽ ചെയർമാൻ | കെ.വി സുജാത |
• നഗരം | 39.54 ച.കി.മീ.(15.27 ച മൈ) |
• മെട്രോ | 139.8 ച.കി.മീ.(54.0 ച മൈ) |
(2011) | |
• നഗരം | 73,342 |
• ജനസാന്ദ്രത | 1,900/ച.കി.മീ.(4,800/ച മൈ) |
• മെട്രോപ്രദേശം | 229,706 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
പിൻ | 671315 |
ടെലിഫോൺ കോഡ് | 467 |
വാഹന റെജിസ്ട്രേഷൻ | KL 60, |
താലൂക്ക് | ഹോസ്ദുർഗ്ഗ് |
ലോകസഭ | കാസർഗോഡ് |
ഭരണം | കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി |
കാലാവസ്ഥ | Tropical Monsoon (Köppen) |
വേനൽകാല താപനില ശരാശരി | 35 °C (95 °F) |
ശൈത്യകാല താപനില ശരാശരി | 20 °C (68 °F) |
കാസർഗോഡ് ജില്ലയിലെ മദ്ധ്യഭാഗത്തു നിന്നും അല്പം തെക്കു മാറി കാസർഗോഡ് പട്ടണത്തിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് കാഞ്ഞങ്ങാട് സ്ഥിതിചെയ്യുന്നത്. നഗര കേന്ദ്രമായ കോട്ടച്ചേരിയിൽ നിന്നും അര കിലോമീറ്റർ തെക്കായി പുതിയകോട്ടയിൽ (പുതിയ കോട്ട എന്ന അർത്ഥം വരുന്ന ഹോസ ദുർഗ്ഗ എന്ന കന്നഡ പദത്തിൽ നിന്നാണ് പുതിയകോട്ട എന്ന പേരുണ്ടായത്) മുൻസിപ്പൽ കാര്യാലയവും മറ്റ് ഭരണ സംബന്ധമായ കെട്ടിടങ്ങളും പോലീസ് സ്റ്റേഷനും കോടതിയും സർക്കാർ ആശുപത്രിയും സ്ഥിതിചെയ്യുന്നു. വളരെ വീതി എറിയ പാത നഗരത്തിന്റെ വ്യത്യസ്തത ആണ്. ഇവിടെ നിന്നും പാണത്തൂർ,വെള്ളരിക്കുണ്ട്, ബന്തടുക്ക, സുള്ള്യ,മടിക്കേരി, ബാംഗ്ലൂർ,മൈസൂർ, മംഗലാപുരം,കാസറഗോഡ്, കണ്ണൂർ,കോട്ടയം, തിരുവനന്തപുരം തുടങ്ങി മിക്കവാറും എല്ലാ ഭാഗത്തേക്കും ബസ് ലഭിക്കും.