കഴകം
വടക്കേ മലബാറിലെ മിക്ക പുരാതന സമുദായങ്ങളുടേയും ഭരണ വ്യവസ്ഥയിൽ പ്രാധാന്യമുള്ളൊരു സങ്കേതമാണു ക / From Wikipedia, the free encyclopedia
വടക്കൻകേരളത്തിൽ കണ്ടുവരുന്ന ഒട്ടുമിക്കസമുദായങ്ങളുടേയും ആരാധനാലയങ്ങളായ താനം, തറ, പള്ളിയറ, കോട്ടം, കാവുകൾ, മുണ്ട്യതുടങ്ങിയ സങ്കേതങ്ങൾക്ക് നേതൃത്വം നൽകുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ് കഴകം. ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടയ്മയിൽ പ്രഥമസ്ഥാനം അർഹിക്കുന്നവയാണ് കഴകങ്ങൾ. സമുദായത്തിന്റെ കീഴിൽ താനങ്ങളുടെ എണ്ണം പെരുകുമ്പോൾ അവയെ നിയന്ത്രിക്കാൻ മേൽഘടകമായാണ് കഴകം രൂപംകൊള്ളുന്നത്.
കഴകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കഴകം (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |