![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/77/Virgo_constellation_map.png/640px-Virgo_constellation_map.png&w=640&q=50)
കന്നി (നക്ഷത്രരാശി)
രാശിചക്രത്തിൽ ഉൾപ്പെടുന്ന നക്ഷത്ര രാശി / From Wikipedia, the free encyclopedia
ഭാരതത്തിലും, ഗ്രീസിലും യുവതിയായി കണക്കാക്കുന്ന നക്ഷത്ര രാശി ആണ് രാശിചക്രത്തിൽ ഉൾപ്പെടുന്ന കന്നിരാശി. പടിഞ്ഞാറു ഭാഗത്തുള്ള ചിങ്ങത്തിനും കിഴക്കു ഭാഗത്തുള്ള തുലാത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. സൂര്യൻ മലയാള മാസം കന്നിയിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഗ്രിഗോറിയൻ കാലഗണനാരീതിയിലെ ജൂലൈ മാസത്തിന്റെ ആരംഭത്തിൽ സന്ധ്യക്ക് കന്നിരാശി മദ്ധ്യാകാശത്തായി കാണാൻ കഴിയും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്രാ നക്ഷത്രം ആണ്. യഥാർത്ഥത്തിൽ ഇതൊരു ഗ്രഹണ ജോഡി(Eclipsing Binary) ആണ്. സപ്തർഷികളിലെ വാലറ്റത്തെ മൂന്നു നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ചാൽ കിട്ടുന്ന വക്രരേഖ നീട്ടിയാൽ അത് ചിത്രയിലെത്തും.
കന്നി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കന്നി (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
കന്നി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Vir |
Genitive: | Virginis |
ഖഗോളരേഖാംശം: | 13 h |
അവനമനം: | 0° |
വിസ്തീർണ്ണം: | 1294 ചതുരശ്ര ഡിഗ്രി. (2nd) |
പ്രധാന നക്ഷത്രങ്ങൾ: |
9, 15 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
96 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
20 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
3 |
സമീപ നക്ഷത്രങ്ങൾ: | 9 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
Spica (α Vir) (1.0m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Ross 128 (10.92 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 11 |
ഉൽക്കവൃഷ്ടികൾ : | Virginids Mu Virginids |
സമീപമുള്ള നക്ഷത്രരാശികൾ: |
Boötes Coma Berenices Leo Crater Corvus Hydra Libra Serpens Caput |
അക്ഷാംശം +80° നും −80° നും ഇടയിൽ ദൃശ്യമാണ് May മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/37/VirgoCC.jpg/320px-VirgoCC.jpg)