ഓപ്പറ
From Wikipedia, the free encyclopedia
പാട്ടുകാരും മറ്റു സംഗീതജ്ഞരും നാടകരൂപത്തിൽ സംഗീതം അവതരിപ്പിക്കുന്ന ഒരു കലാരൂപമാണ് ഓപ്പറ. ഇത് പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ മറ്റൊരു ശൈലിയാണ്. സംഗീതത്തോടൊപ്പം തന്നെ അഭിനയം, പശ്ചാത്തലം, വേഷവിധാനങ്ങൾ, നൃത്തം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഓപ്പറ തീയേറ്ററുകൾ എന്നറിയപ്പെടുന്ന വലിയ ഹാളുകളിൽ ആയിരിക്കും ഇവ സാധാരണയായി അവതരിപ്പിക്കുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇറ്റലിയിൽ ആണ് ഇതിൻറെ തുടക്കം. പതിനേഴാം നൂറ്റാണ്ടോടുകൂടി ഇത് യൂറോപ്പിന്റെ മറ്റു ഭാഗത്തേക്ക് വ്യാപിക്കുകയും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതതു രാജ്യത്തിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടിട്ടുള്ള ശൈലികളിൽ അവതരിപ്പിക്കുവാനും തുടങ്ങി.[1]
ഈ ലേഖനം ഓപ്പറ എന്ന കലാരൂപത്തെക്കുറിച്ചുള്ളതാണ്. ഇതേ പേരിലുള്ള വെബ് ബ്രൗസറിനെക്കുറിച്ചറിയാൻ ഓപ്പറ (വെബ് ബ്രൗസർ) എന്ന താൾ കാണുക.