ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന / From Wikipedia, the free encyclopedia
ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഐ.എസ്.ആർ.ഒ (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ആംഗലേയം:Indian Space Research Organisation). 1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു. [1] 2012 സെപ്റ്റംബർ 9 രാവിലെ 9:51ന് ഇസ്രോയുടെ 'നൂറാമത്തെ ദൗത്യമായ, പി.എസ്.എൽ.വി - സി 21 ശ്രീഹരിക്കോട്ടയിലെ സതീശ് ധവൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു.[2]
വസ്തുതകൾ സ്ഥാപിതം, അദ്ധ്യക്ഷൻ ...
ഇസ്രോ ചിഹ്നം |
സ്ഥാപിതം |
---|
1969 |
അദ്ധ്യക്ഷൻ |
എസ്. സോമനാഥ് |
ബജറ്റ് |
815 മില്യൺ യു.എസ്. ഡോളർ |
വെബ്സൈറ്റ് |
http://www.isro.org/ |
അടയ്ക്കുക
ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്രോയിൽ ഏകദേശം 20,000 ജോലിക്കാർ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ നിരക്കുകൾ പ്രകാരം 815 ദശലക്ഷം യു.എസ്. ഡോളറിന്റെ ബജറ്റുള്ള ഇസ്രോയാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്. തദ്ദേശീയമായ ആവശ്യങ്ങൾക്ക് പുറമേ അന്താരാഷ്ട്ര റോക്കറ്റ് വിക്ഷേപണ സേവനങ്ങളും ഈ സ്ഥാപനം നൽകുന്നുണ്ട്. സോമനാഥ് ആണ് ഇസ്രോയുടെ ഇപ്പോഴത്തെ അധ്യക്ഷൻ.[3]