ഇന്ത്യയിലെ ഒരു എഴുത്തുകാരൻ From Wikipedia, the free encyclopedia
മലയാളത്തിലെ ഒരു ചെറുകഥാകൃത്തും, കവിയും, നോവലിസ്റ്റുമാണ് എൻ. പ്രഭാകരൻ. ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയിൽ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളിൽ ഒരാളാണ് ഇദ്ദേഹം. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയ ഒറ്റയാന്റെ പാപ്പാൻ എന്ന കഥയിലൂടെ ചെറുകഥാരംഗത്തു പ്രവേശം. കഥ, നോവൽ, യാത്രാവിവരണം, കവിത, തിരക്കഥ, സാഹിത്യനിരൂപണം എന്നിവയിൽ ഇരുപതോളം കൃതികൾ. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
എൻ. പ്രഭാകരൻ | |
---|---|
തൊഴിൽ | നോവലിസ്റ്റ്, അധ്യാപകൻ |
ദേശീയത | ഭാരതീയൻ |
ശ്രദ്ധേയമായ രചന(കൾ) | പുലിജന്മം, ജന്തുജനം, |
അവാർഡുകൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം, ചെറുകാട് പുരസ്കാരം |
പങ്കാളി | കെ.പി. റീന |
കുട്ടികൾ | സുചേത്,സച്ചിൻ |
കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ 1952 ഡിസംബർ 30 ന് ജനനം. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. ഭാഷാശാസ്ത്രത്തിൽ വി.ഐ.സുബ്രഹ്മണ്യത്തിനു കീഴിൽ ഗവേഷണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. കേരള സർക്കാർ സർവ്വീസിൽ മലയാളം ലൿചററായി ജോലി നേടി. പല കോളേജുകളിലും ജോലിചെയ്തു. ഏറെക്കാലം തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ധ്യാപകനായിരുന്നു.വകുപ്പു മേധാവിയായിരിക്കെ സ്വയം വിരമിച്ചു. റീനയാണു ഭാര്യ. സുചേത്, സച്ചിൻ എന്നിവർ മക്കളാണു്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.