ഉമിനീര്
From Wikipedia, the free encyclopedia
മനുഷ്യരടക്കമുള്ള പല ജന്തുക്കളുടേയും വായിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള സ്രവമാണ് ഉമിനീര് അഥവാ തുപ്പൽ. സസ്തനികളിൽ ദഹനപ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നതിൽ ഉമിനീര് അതിപ്രധാനമായ പങ്കാണു വഹിക്കുന്നത്.
പലതരത്തിലുള്ള രോഗാണുക്കളുടേയും പാഷാണൗഷധ പദാർത്ഥങ്ങളുടേയും സാന്നിധ്യം ഉമിനീരിൽ കണ്ടെത്താനാവുമെന്നുള്ളതുകൊണ്ട് രോഗചികിൽസാരംഗത്തു ഉമിനീർപരിശോധന വ്യാപകമായും ഉപയോഗിക്കുന്നു. പേവിഷബാധ അടക്കമുള്ള പല രോഗങ്ങളും സംക്രമിക്കുന്നത് ഉമിനീരിലൂടെയാണ്.
പാമ്പ് , തേൾ തുടങ്ങിയ ജന്തുക്കളുടെ ഉമിനീരിൽ വിഷാംശം അടങ്ങിയിരിക്കുന്നതിനാൽ ചിലപ്പോൾ അവയുടെ കടി മറ്റു ജന്തുക്കൾക്ക് മാരകമായി ഭവിക്കുന്നു.
ചിലന്തി, പട്ടുനൂൽപ്പുഴു എന്നിവയുടെ ഉമിനീർസ്രവമാണ് ചിലന്തിവല, പട്ടു വസ്ത്രം എന്നിവയ്ക്കുപയോഗിക്കുന്നത്.
ചിലയിനം പക്ഷികൾ കൂടുകെട്ടാനും അവയുടെ പശസ്വഭാവമുള്ള ഉമിനീര് ഉപയോഗിക്കുന്നു.
കൊതുക് മൂട്ട തുടങ്ങിയ പ്രാണികൾ മറ്റ് ജന്തുക്കളുടെ രക്തം കുടിയ്ക്കുന്നതിനു മുന്നോടിയായി ഉമിനീര് കുത്തിവയ്ക്കുന്നു. ഈ ഉമിനീര് ആതിഥേയ മൃഗത്തിന്റെ (host animal)രക്തം നേർപ്പിക്കുകയും കട്ടിയാവതിരിപ്പിക്കുകയും ചെയ്യുന്നു.ഈ ഉമിനീർകുത്തിവയ്പ്പ്മൂലമാണ് ഇവയുടെ കടിയേൽക്കുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെടുന്നത്.
അത് പോലെ തന്നെ രക്തം കുടിക്കുന്ന വോവ്വലുകൾ മുറിവുണ്ടാക്കിയ ശേഷം ഉമിനീര് രക്തം കട്ട പിടികാതെ ഇരിക്കാനും രക്ത കുഴലുകൾ ചുരുങ്ങാതെ ഇരികാനും ഉപയോഗിക്കുന്നു.