From Wikipedia, the free encyclopedia
ഇന്ത്യൻ ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാളുമാണ് വിദ്യാസാഗർ എന്ന ബഹുമതി നേടിയ ഈശ്വര ചന്ദ്ര ബന്ദോപാധ്യായ(26 September 1820 – 29 July 1891).തത്വചിന്തകൻ,വിദ്യാഭ്യാസ വിചക്ഷണൻ,എഴുത്തുക്കാരൻ,വിവർത്തകൻ,പ്രിന്റർ, പ്രസാധകൻ,വ്യവസായി,നവോത്ഥാന പ്രവർത്തകൻ,ലോകോപകാരി എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്.ബംഗാളി ഗദ്യരചനകളെ ലളിതവൽക്കരിക്കുകയും ആധുനികവല്ക്കരിച്ച് ശക്തമാക്കുകയും ചെയ്തു.[1][2]
ഈശ്വര ചന്ദ്ര വിദ്യാസാഗർ | |
---|---|
ജന്മനാമം | ঈশ্বরচন্দ্র বিদ্যাসাগর |
ജനനം | ഈശ്വർചന്ദ്ര ബന്ദോപാധ്യായ് Ishwar Chandra Bandopadhyay ঈশ্বরচন্দ্র বন্দ্যোপাধ্যায় 26 സെപ്റ്റംബർ 1820 ബീർസിംഗ ഗ്രാമം ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് രാജ് (ഇപ്പോൾ പശ്ചിം മേദിനീപൂർ, പശ്ചിം ബംഗാൾ, ഇന്ത്യ) |
മരണം | 29 ജൂലൈ 1891 70) ഉത്തര കൊൽക്കത്ത, ബംഗാൾ പ്രസിഡൻസി , ബ്രിട്ടീഷിന്ത്യ (ഇപ്പോൾ കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ) | (പ്രായം
തൊഴിൽ | എഴുത്തുകാരൻ, സാമൂഹ്യപരിഷ്കർത്താവ് , അധ്യാപകൻ |
ഭാഷ | ബംഗാളി |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ബ്രിട്ടീഷ് രാജ് |
വിദ്യാഭ്യാസം | സംസ്കൃത കോളെജ്,((1829–1839)) |
Genre | ദാർശനികൻ, പണ്ഡിതൻ, അധ്യാപകൻ, വിവർത്തകൻ, പ്രിൻറർ, പ്രസാധകൻ, സംരംഭകൻ, സാമൂഹ്യപരിഷ്കർത്താവ്, പരോപകാരി |
സാഹിത്യ പ്രസ്ഥാനം | ബംഗാളി നവോത്ഥാനം |
1780ൽ ചാൾസ് വില്ക്കിൻസും പഞ്ചാനനൻ കർമകറും ചേർന്ന് ആദ്യമായി ബംഗാളി അക്ഷരമാലക്ക് മരഅച്ചുകൾ ( wooden typeset) ഉണ്ടാക്കി. ഇവയെ ക്രമപ്പെടുത്തുകയും ലളിതവൽക്കരിക്കുകയും ചെയ്തത് വിദ്യാസാഗറാണ്.[3]. സംസ്കൃത ഭാഷയിലും ദാർശനികശാസ്ത്രത്തിലും ഉണ്ടായിരുന്ന വ്യുത്പത്തി ഹേതുവായി അദ്ദേഹം കൽക്കട്ടയിലെ സംസ്കൃത കോളേജിൽ നിന്ന് വിദ്യാസാഗർ എന്ന ബഹുമതിക്ക് അർഹനായി.[4] പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ അനിൽ കുമാർ ഗെയ്ൻ അദ്ദേഹത്തിന്റെ ബഹുമാനാർഥം വിദ്യാസാഗർ സർവകലാശാല സ്ഥാപിച്ചു. കൊൽക്കത്തയിൽ ഹുഗ്ലീനദിക്കു കുറുകെയുള്ള രണ്ടാമത്തെ പാലം വിദ്യാസാഗർ സേതു എന്ന പേരിൽ അറിയപ്പെടുന്നു.
ബ്രിട്ടീഷിന്തയിൽ ഹുഗ്ലി ജില്ലയിൽ ഉൾപെട്ടിരുന്ന ബീർസിംഗ് ഗ്രാമത്തിലാണ് ഈശ്വർചന്ദ്ര് ജനിച്ചത്. ഇന്ന് ഈ സ്ഥലം പശ്ചിം മേദിനിപൂർ ജില്ലയുടെ ഭാഗമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.