അദ്ധ്യാപകനും പൗരാവകാശപ്രവർത്തകനും എഴുത്തുകാരനുമായ ഈച്ചരവാരിയർ 1921 ഒക്‌ടോബർ 28-ന്‌ തൃശൂരിൽ ചേർപ്പിലായിരുന്നു ജനിച്ചത്. ഇദ്ദേഹം ആദ്യം കൊച്ചി രാജ്യപ്രജാമണ്‌ഡലത്തിന്റെ പ്രവർത്തകനായിരുന്നു. പിന്നീട്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സഹയാത്രികനായി. തൃശൂർ സെന്റ്‌ തോമസ്‌ കോളേജ്‌, എറണാകുളം മഹാരാജാസ് കോളജ്, ചിറ്റൂർ ഗവൺമെന്റ്‌ കോളേജ്‌ എന്നിവിടങ്ങളിൽ ഹിന്ദി അധ്യാപകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത്‌ പോലീസ്‌ മർദ്ദനത്തിൽ കൊല്ലപ്പെട്ട മകൻ രാജനെ തേടിയുളള അന്വേഷണത്തിലൂടെയും തുടർന്നുളള നിയമ പോരാട്ടത്തിലൂടെയും ഈച്ചരവാര്യർ ശ്രദ്ധേയനായി.

വസ്തുതകൾ ഈച്ചരവാരിയർ, ജനനം ...
ഈച്ചരവാരിയർ
Thumb
ഈച്ചരവാരിയർ (ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രം) [2]
ജനനം1921 ഒക്‌ടോബർ 28
തൃശൂർ
മരണം2006 ഏപ്രിൽ 13[3]
തൃശൂർ
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ
പങ്കാളിരാധാ വാരസ്യാർ
കുട്ടികൾരാജൻ, രമ, ചാന്ദ്‌നി
അടയ്ക്കുക

ജീവിതരേഖ

കൃഷ്‌ണവാരിയരും കൊച്ചുകുട്ടി വാരസ്യാരുമാണ് മാതാപിതാക്കൾ. ഇദ്ദേഹത്തിന്റെ പത്നി രാധാ വാരസ്യാർ 2000 മാർച്ച് മൂന്നിന് അന്തരിച്ചു[3]. അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട രാജനെ കൂടാതെ രമ, ചാന്ദ്‌നി എന്നിവരും മക്കളാണ്‌.

ഭരണകൂടമേധാവിത്വത്തിനെതിരേ ഇടതുപക്ഷത്തിന്റെ കൂടെനിന്നുപൊരുതിയ സഖാവായിരുന്നു ഈച്ചരവാര്യർ എന്നാണ് ഇദ്ദേഹത്തെപ്പറ്റി വി.എസ്. അച്യുതാനന്ദൻ അഭിപ്രായപ്പെട്ടത് [3].

കൃതികൾ

പുരസ്കാരങ്ങൾ

ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ഗ്രന്ഥത്തിന് 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.[6][7].

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.