![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f9/Tomb_of_Iltutmish%252C_Qutb_Minar_complex%252C_Mehrauli.jpg/640px-Tomb_of_Iltutmish%252C_Qutb_Minar_complex%252C_Mehrauli.jpg&w=640&q=50)
ഇൽതുമിഷ്
From Wikipedia, the free encyclopedia
ഇൽതുമിഷ് ഇന്ത്യ ഭരിച്ച അടിമ വംശത്തിലെ സുൽത്താൻ. തുർക്കിസ്ഥാനിലെ ഇൽബരി ഗോത്രത്തില്പെട്ട ഈലം ഖാനാണ് ഇൽതുമിഷിന്റെ പിതാവ്. ഗോത്രത്തലവനായ പിതാവിന്റെ മറ്റു മക്കളെക്കാൾ ബുദ്ധിമാനും സുന്ദരനുമായിരുന്നു ഇൽതുമിഷ്. അസൂയ കാരണം മറ്റ് സഹോദരങ്ങൾ ഇദ്ദേഹത്തെ അടിമയാക്കി ഒരു വ്യാപാരിക്ക് വിറ്റു.പലതവണ കൈമാറി ഡൽഹി സുൽത്താനായ ഖുത്ബുദ്ദീൻ ഐബകിന്റെ കൈയിലെത്തിപ്പെട്ടു. ഇൽതുമിഷിന്റെ ബുദ്ധിപാടവത്തിൽ മതിപ്പു തോന്നിയ ഖുത്ബുദ്ദീൻ ഐബക് അദ്ദേഹത്തെ ബദായൂനിലെ ഗവർണ്ണറാക്കുകയും തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ഐബകിന്റെ മരണശേഷം ദൽഹിയിലെ പ്രഭുക്കന്മാർ അദ്ദേഹത്തിന്റെ മകൻ ആരാം ഷായെ സുൽത്താനായി വാഴിച്ചു. എന്നാൽ ഭരണപാടവമില്ലാത്ത ആഡംബര പ്രിയനായ ആരാം ഷാക്ക് അതിനുള്ള യോഗ്യതയുണ്ടായിരുന്നില്ല. 1211 ൽ ആരാംഷായും ഇൽതുമിഷും യമുനയുടെ തീരത്ത് വെച്ച് ഏറ്റുമുട്ടി . യുദ്ധത്തിൽ വിജയിച്ച ഇൽതുമിഷ് അടിമ വംശത്തിന്റെ രണ്ടാമത്തെ സുൽത്താനായി അധികാരമേറ്റു. ദൽഹിയിലെ വിഖ്യാതമായ ഖുത്ബ് മിനാർ പണികഴിപ്പിച്ചത് ഇൽതുമിഷാണ്
ഇൽതുമിഷ് | |
---|---|
ഡൽഹി സുൽത്താൻ | |
![]() ഇൽതുമിഷിന്റെ ഖബറിടം | |
ഭരണകാലം | 1210–1236 |
പൂർണ്ണനാമം | ഷംസുദ്ദീൻ ഇൽതുമിഷ് |
പദവികൾ | നാസിർ, അമീറുൽ മുഅ്മിനീൻ |
മരണം | മെയ് 1, 1236 |
മരണസ്ഥലം | ഡെൽഹി |
അടക്കം ചെയ്തത് | ഖ്തുബ് കോപ്ലക്സ്, മെഹ്രൗളി, ഡെൽഹി |
മുൻഗാമി | ആരാം ഷാ |
പിൻഗാമി | റുക്നുദ്ദീൻ ഫൈറൂസ് |
Spouse | ഷാ തുർകാൻ , |
അനന്തരവകാശികൾ | നാസിറുദ്ദീൻ മഹ്മൂദ്, റുക്നുദ്ദീൻ ഫൈറൂസ്, റസിയാ സുൽത്താന, മുഈസുദ്ദീൻ ബഹ്റാം. |
രാജവംശം | ഇന്ത്യയിലെ അടിമ രാജവംശം |
പിതാവ് | ഈലം ഖാൻ |
മതവിശ്വാസം | ഇസലാം |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/0/0f/%E0%B4%87%E0%B5%BD%E0%B4%A4%E0%B5%81%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%B1.jpg/640px-%E0%B4%87%E0%B5%BD%E0%B4%A4%E0%B5%81%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%B1.jpg)