ഇൻഫർമേഷൻ കേരള മിഷൻ
From Wikipedia, the free encyclopedia
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇ-ഗവേണൻസ് നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1999 ജൂണിൽ രൂപീകരിച്ച സ്ഥാപനമാണ് ഇൻഫർമേഷൻ കേരളാ മിഷൻ . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശ ഭരണ വകുപ്പിന്റെ ജില്ലാതല ഓഫീസുകൾ, സംസ്ഥാന ആസൂത്രണ ബോർഡ്, ജില്ലാ പ്ലാനിംഗ് ഓഫീസുകൾ എന്നിവ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടർ ശൃംഖല സ്ഥാപിക്കുകയും, വിവിധ തലങ്ങളിലെ കമ്പ്യൂട്ടർവൽക്കരണം പൂർത്തീകരിച്ച് ഇ- ഗവേണൻസ് നടപ്പിലാക്കുകയുമാണ് ഇൻഫർമേഷൻ കേരളാമിഷൻ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിന്യസിക്കുന്നതിനുള്ള 17 സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ രൂപകൽപന ചെയ്ത് വികസിപ്പിക്കുകയും, കമ്പ്യൂട്ടർവൽക്കരണത്തിൻറെ മുന്നോടിയായി മുൻകാലരേഖകൾ കമ്പ്യൂട്ടർവൽക്കരണത്തിന് സജ്ജമാക്കുകയും, ജീവനക്കാരെ ഈ മേഖലകളിൽ പരിശീലിപ്പിക്കുകയും ചെയ്തു. 2000-ത്തിലെ കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കമ്പ്യൂട്ടർവൽക്കരിച്ച ജനവിധി 2000 എന്ന പദ്ധതിയും ഇൻഫർമേഷൻ കേരള മിഷൻ ആണ് നടത്തിയത്.