ഇന്ത്യയിലെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങൾ
From Wikipedia, the free encyclopedia
ഇന്ത്യയിൽ നിന്നും 40 (32 സാംസ്കാരികം, 7 പാരിസ്ഥിതികം, 1 സമ്മിശ്രം) ലോകപൈതൃകകേന്ദ്രങ്ങളെയാണ് ഇതുവരെ (ജൂലൈ 2016) യുനെസ്കോ രേഖപ്പെടുത്തിയിരിക്കുന്നത്.[1][2]
1972 നവംബർ 16- ന് യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് "കൻവെൻഷൻ കൺസേർണിങ്ങ് ദി പ്രൊട്ടക്ഷൻ ഓഫ് ദി വേൾഡ് കൾച്ചറൽ ആൻഡ് നാച്ചുറൽ ഹെറിറ്റേജ് " ആണ് ലോകരാജ്യങ്ങളിലെ പൈതൃകങ്ങൾ സംരക്ഷിക്കാൻ വേണ്ട ശ്രമങ്ങൾക്ക് സ്ഥായിയായ തുടക്കമിട്ടത്. യുനെസ്കോയുടെ ജനറൽ അസംബ്ലി തിരഞ്ഞെടുക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ആണ് പൈതൃക പട്ടികയിലേക്കുള്ള സ്ഥലങ്ങളും , സ്മാരകങ്ങളും മറ്റു നിർമ്മിതികളും കണ്ടെത്തുന്നത്. പാരിസ്ഥിതികവും സാംസ്കാരികവുമായ 10 പ്രത്യേകതകൾ പരിഗണിച്ചാണ് പട്ടികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്.ഇതുവരെ (AD-2012) യുള്ള കണക്കു പ്രകാരം 157 രാജ്യങ്ങളിൽ നിന്നായി 962 കേന്ദ്രങ്ങളാണ് പൈതൃക പട്ടികയിൽ ഇടം പിടിച്ചത്. ഏറ്റവും കൂടുതൽ പൈതൃകകേന്ദ്രങ്ങൾ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത് ഇറ്റലിയിൽ നിന്നാണ്, 55 എണ്ണം. സാംസ്കാരികമോ സ്വാഭാവികമോ ആയ പൈതൃകങ്ങൾക്കു പ്രാധാന്യമുള്ള സ്ഥലങ്ങളാണ് ഇവയെല്ലാം.[3] [4]
ഇന്ത്യയിൽ നിന്നും ആദ്യമായി ലോകപൈതൃകപ്പട്ടികയിൽ ഇടം നേടിയത് ആഗ്ര കോട്ട, അജന്ത ഗുഹകൾ എന്നിവയാണ്. 1983-ലെ വേൾഡ് ഹെറിറ്റേജിന്റെ ഏഴാം സെഷനിലാണ് ഇവ രേഖപ്പെടുത്തിയത്.
യുനെസ്കോ ലോക പൈതൃകപട്ടികയിൽ, ഇന്ത്യയിൽ നിന്നും ഉൾപ്പെട്ട സ്ഥലങ്ങൾ.