ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും സാക്ഷാൽ മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പരാമൃഷ്ടനായ സർപ്പശ്രേഷ്ഠനാണ് അനന്തൻ. നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയിൽ ജനിച്ച മൂത്തപുത്രനാണ്. അനന്തൻ അഥവാ ആദിശേഷന്റെ അഞ്ചു ശിരസ്സുകൾ പഞ്ചഭൂതങ്ങളെയും, നാമം ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിനെയും പ്രതിനിധീകരിക്കുന്നു. അനന്തന്റെ ഉടൽ മൂന്നു ചുറ്റുകളായി കാണപ്പെടുന്നു. അത് പ്രതിനിധീകരിക്കുന്നത് ത്രിഗുണങ്ങളേയാണ്. വാസുകി, തക്ഷകൻ, കാർക്കോടകൻ തുടങ്ങി അനേകം കനിഷ്ഠസഹോദരൻമാർ അനന്തനുണ്ടായിരുന്നു.
കദ്രുവും സപത്നിയായ വിനതയും തമ്മിലുണ്ടായ ഒടുങ്ങാത്ത വൈരം അവരുടെ സന്താനങ്ങളിലേക്കും സംക്രമിച്ചപ്പോൾ അനന്തൻ നിഷ്പക്ഷത പാലിച്ചതേയുള്ളു. വിനാശകരമായ കുടുംബകലഹത്തിൽനിന്നൊഴിഞ്ഞ് അനന്തൻ ഗന്ധമാദനം, ബദര്യാശ്രമം മുതലായ പുണ്യസ്ഥലങ്ങളിൽപോയി തപസ്സു ചെയ്തു. ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് പാതാളത്തിൽ ചെന്ന് ലോകങ്ങളെ ശിരസ്സിൻമേൽ താങ്ങിനിർത്താൻ അനന്തനെ നിയോഗിച്ചു. ആയിരം തലയുള്ള അനന്തൻ ഭൂമിയെ ഒരു തലയിൽനിന്ന് മറ്റൊരു തലയിലേക്ക് മാറ്റിവയ്ക്കുമ്പോഴാണ് ഭൂമികുലുക്കം ഉണ്ടാകുന്നതെന്ന് വിശ്വാസികൾ ഒരു കാലത്ത് കരുതിയിരുന്നു.
മറ്റു പേരുകൾ
- ശേഷനാഗം (Sesha the serpent)
- ആദിശേഷൻ (the first Sesha)
- അനന്ത ശേഷൻ (Endless Sesha)
- അനന്തൻ (endless/infinite).
- നാഗശയനൻ (വിഷ്ണുവിന്റെ നാമം ആണ്)
- ശേഷ
- പിംഗലൻ
അവതാരങ്ങൾ
പ്രമാണങ്ങൾ
മറ്റ് കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.