ഇംഗ്ലീഷ് വിലാസം (?) https://ml.wikiquote.org/wiki/Ramji_Rao_Speaking 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റാംജിറാവ് സ്പീക്കിങ്ങ്. രചന, സംവിധാനം: സിദ്ദിഖ്-ലാൽ. സംഭാഷണങ്ങൾ ബാലകൃഷ്ണൻ: ഇവിടാരും ഇല്ലേ? മാന്നാർ മത്തായി: ആരാ? എന്തു വേണം? ബാലകൃഷ്ണൻ: മത്തായിച്ചേട്ടനുണ്ടോ എന്നറിയാൻ വന്നതാ. മാന്നാർ മത്തായി: ഇല്ല. ഉണ്ടിട്ടില്ല. ഉണ്ണാൻ പോണേയുള്ളൂ. ഉണ്ണണാ? മാന്നാർ മത്തായി: പറ. എന്താ നിന്റെ പ്രശ്നം? ബാലകൃഷ്ണൻ: എന്റെ പേര് ബാലകൃഷ്ണൻ. മാന്നാർ മത്തായി: അതാ നിന്റെ പ്രശ്നം? ഹംസക്കോയ: എടാ തൊരപ്പാ... [ഓഫീസിൽ. മാനേജർ ഇറങ്ങി വരുന്നു.] മാനേജര്: യേസ്. ഹംസക്കോയ: സോറി. ഇങ്ങളെയല്ല. വേറൊരു തൊരപ്പനെയാണ് വിളിച്ചത്. ഗോപാല കൃഷ്ണൻ: മുണ്ട് .... മുണ്ട് .... മാന്നാർ മത്തായി: നീ മുണ്ട് എനിക്ക് പരിചയോന്നില്ല .... ഞാൻ മുണ്ടില്ല... ഗോപാല കൃഷ്ണൻ : അതല്ല ഉടുതുണി ഉടുതുണി ... മാന്നാർ മത്തായി: ഇതാണ് കിണർ . കുടിക്കാനും കുളിക്കാനും ഒക്കെ ഇതിന്നു. ബാലകൃഷ്ണൻ: അയ്യോ.. ഭയങ്കര ആഴം ആണല്ലോ ചേട്ടാ. മാന്നാർ മത്തായി : ഇറങ്ങി കുളിക്കുക ഒന്നും വേണ്ട. കോരി കുളിച്ചാൽ മതി. മാന്നാർ മത്തായി:എടാ ഗോപാല കൃഷ്ണാ നീയെന്താ കഞ്ഞി വെക്കാതിരുന്നത് ഗോപാല കൃഷ്ണൻ:മനസ്സില്ല മാന്നാർ മത്തായി:അതെന്താ നിനക്ക് മനസില്ലാത്തെ ഗോപാല കൃഷ്ണൻ:വന്നിട്ടൊണ്ടല്ലോ പുതിയോരുത്തൻ അവനെ കൊണ്ട് വെപ്പിക്കണം മാന്നാർ മത്തായി:അത് ശരിയാണല്ലോ അവനാണെങ്കിൽ മാസം കൃത്യമായി വാടകയും തരും കഞ്ഞിയും വെക്കും അല്ലെ ... ഗോപാല കൃഷ്ണൻ:അത് കൊള്ളാം മാന്നാർ മത്തായി:അപ്പൊ നിനക്ക് ഇവിടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ല അല്ലെ ഗോപാല കൃഷ്ണൻ:ഓ മാന്നാർ മത്തായി:നാളെ എന്താഴ്ചയാ ഗോപാല കൃഷ്ണൻ:നാളെ വെള്ളി മാന്നാർ മത്തായി:നല്ല ദിവസമാണല്ലോ ..നീ ഒരു കാര്യം ചെയ്യ് ഈ ഉടുപ്പൊക്കെ എടുത്തു ഒരു പെട്ടീടെ ഉള്ളിലേക്ക് ആക്കീട്ട് കാലത്ത് തന്നെ സ്ഥലം കാലിയാക്ക് ഗോപാല കൃഷ്ണൻ:അങ്ങനെ ഇപ്പൊ അവനെ കൊണ്ട് വെപ്പിച്ചിട്ടു എന്നെ ഒഴിവാക്കാൻ നോക്കെണ്ടാ...കഞ്ഞി വെക്കാം പക്ഷെ ചമ്മന്തി അരക്കാൻ ഒന്നും എന്നെ കിട്ടില്ല മാന്നാർ മത്തായി:വേണ്ടാ എന്തെങ്കിലും നിസാരായിട്ടു തേങ്ങാ അരച്ചൊരു കൂട്ടാൻ വെച്ചാൽ മതി ഗോപാല കൃഷ്ണൻ:ങാ അങ്ങനെ വഴിക്ക് വന്നാൽ എല്ലാവര്ക്കും കൊള്ളാം പുറത്തേക്കുള്ള കണ്ണികൾ :w വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: റാംജിറാവ് സ്പീക്കിങ്ങ് Wikiwand - on Seamless Wikipedia browsing. On steroids.