Map Graph

ഹോരഗൊല്ല ദേശീയോദ്യാനം

ദേശീയോദ്യാനം

ശ്രീലങ്കയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരേയൊരു ദേശീയോദ്യാനമായ ഹോരഗൊല്ല ദേശീയോദ്യാനം നിറഞ്ഞ ജൈവവൈവിധ്യത്താൽ 1973 സെപ്തംബർ 5 ന് ഈ പ്രദേശത്തെ വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചു. സിംഹളരുടെ ഇടയിൽ അറിയപ്പെടുന്ന ഹോര വൃക്ഷം ഈ പ്രദേശത്ത് ധാരാളം കാണപ്പെടുന്നതിനാലാണ് ഈ ദേശീയോദ്യാനത്തിന് ഈ പേരു ലഭിച്ചത്. 2004ജൂൺ 24 ന് ഹോരഗൊല്ലയെ ദേശീയോദ്യാനങ്ങളുടെ നിലവാരത്തിലേയ്ക്കുയർത്തി.കൊളംബോയിൽ നിന്നും 40 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം വലൗവയിലെ ബണ്ടാരനായികേ കുടുംബത്തിന്റെ വീടിനടുത്തായി സ്ഥിതിചെയ്യുന്നു.

Read article