Map Graph

സോണിപത്

പുരാതനമായി സ്വർണ്ണപ്രസ്ഥ എന്നറിയപ്പെട്ടിരുന്ന സോണിപത് ഹരിയാന സംസ്ഥാനത്തെ ഒരു നഗരവും മുനിസിപ്പൽ കോർപ്പറേഷനുമാണ്. ദേശീയ തലസ്ഥാന മേഖലയിൽ വരുന്ന ഈ നഗരം ദില്ലിയിൽ നിന്ന് 20 കിലോമീറ്റർ അകലെയും സംസ്ഥാന തലസ്ഥാനമായ ചണ്ഡിഗഡിന് തെക്കുപടിഞ്ഞാറായി 214 കിലോമീറ്റർ അകലെയുമാണിത് സ്ഥിതിചെയ്യുന്നത്. ഇതിന്റെ കിഴക്കൻ അതിർത്തിയിലൂടെ യമുന നദി ഒഴുകുന്നു. 1972 ഡിസംബർ 22 ന് സോണിപതിനെ ഒരു സമ്പൂർണ്ണ ജില്ലയായി സൃഷ്ടിച്ചു. ദില്ലി വെസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ, ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ, ഗ്രാൻഡ് ട്രങ്ക് റോഡ് തുടങ്ങിയ എക്സ്പ്രസ് വേ സോണിപതിലൂടെ കടന്നുപോകുന്നു. ഇതുകൂടാതെ ആസൂത്രിതമായ ദില്ലി-സോണിപത്-പാനിപട്ട് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റവും 2022 മാർച്ചോടെ നാലാം ഘട്ടത്തിൽ പൂർത്തീകരിക്കുന്ന യെല്ലോ ലൈനിന്റെ ദില്ലി മെട്രോ വിപുലീകരണവും ഈ നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Read article
പ്രമാണം:India_Haryana_location_map.svgപ്രമാണം:India_location_map.svgപ്രമാണം:Asia_laea_location_map.svgപ്രമാണം:Mughal_Kos_Minar_Sonipat_Bus_Stand_7.jpgപ്രമാണം:Wikiquote-logo-en.svg