Map Graph

സെന്റാനി തടാകം

സെന്റാനി തടാകം പ്രവിശ്യാ തലസ്ഥാനമായ ജയപുര നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ ഇന്തോനേഷ്യൻ പ്രവിശ്യയായ പാപുവയിലെ ജയപുര റീജൻസിയുടെ വടക്കുകിഴക്കൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ തടാകമാണ്. ഇത് ആഴം കുറഞ്ഞതും താഴ്ന്ന വിതാനത്തിലുള്ള ഒരു തുറന്ന തടാകമാണ്. സെന്റാനി പട്ടണത്തിന്റെ തെക്ക് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികൾ മഴവില്ലുകളുടെ ഭവനമായി കണക്കാക്കുന്ന ഈ തടാകം സൈക്ലോപ്‌സ് സ്‌ട്രിക്റ്റ് നേച്ചർ റിസർവിന്റെ ഭാഗമാണ്, കൂടാതെ നിരവധി പ്രാദേശിക ഇനം മത്സ്യങ്ങളും തടാകത്തിലുണ്ട്.

Read article
പ്രമാണം:Sentani_Lake.jpgപ്രമാണം:Papua_Locator_Topography.png