Map Graph

സിഡ്നി ഹാർബർ പാലം

സിഡ്നി തുറമുഖത്തു സ്ഥിതി ചെയ്യുന്ന ഒരു കമാനാകൃതിയിലുള്ള ഉരുക്കുപാലമാണ് സിഡ്നി ഹാർബർ പാലം. പാലത്തിലൂടെ റെയിൽ, കാൽനട, സൈക്കിൾ ഗതാഗതമാർഗ്ഗങ്ങൾ നിലവിലുണ്ട്. ഇതിനു സമീപമാണ് സിഡ്നിയിലെ പ്രശസ്തമായ സിഡ്നി ഓപ്പറ ഹൌസ് സ്ഥിതി ചെയ്യുന്നത്. ഈ പാലം സിഡ്നിയുടെയും ആസ്ത്രേലിയയുടേയും തന്നെ ഒരു പ്രധാന അടയാള ചിഹ്നമാണ്. ഇവിടുത്തുകാർ ഈ പാലത്തിനെ കോതാംഗർ "The Coathanger" എന്നാണ് പറയുന്നത്. ഇതിന്റെ രൂപകൽപ്പന ആണ് ഇതിന് ഇങ്ങനെ പേര് വരാൻ കാരണം. ഈ പാലം രൂപകൽപ്പന ചെയ്തതും പണിതതും ഡോർമാൻ ലോങ് ആൻഡ് കമ്പനി ആണ്. ഇത് 1932 ലാണ് തുറക്കപ്പെട്ടത്. 1967 വരെ ഈ പാലം സിഡ്നിയിലെ ഏറ്റവും ഉയരം കൂടിയ ഘടനയായിരുന്നു. ഗിന്നസ് ബുക്ക് ഓഫ് റെകോർഡ്സ് അനുസരിച്ച് ഇത് ലോകത്തെ ഏറ്റവും വീതിയേറിയ പാലവും ഏറ്റവും വലിയ സ്റ്റീൽ ആർച്ച് പാലവുമാണ്. ഇതിന്റെ ഉയരം 134 മീറ്റർ ആണ്. ഇത് മുകളിൽ നിന്ന് വെള്ളത്തിന്റെ ഉപരിതലം വരെയുള്ള അളവാണ്.

Read article
പ്രമാണം:Sydney_harbour_bridge_new_south_wales.jpgപ്രമാണം:Sydney_Harbour_Bridge_night.jpgപ്രമാണം:Wikiquote-logo-en.svg