വെസ്റ്റേൺ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ ഒരു സംസ്ഥാനമാണ് വെസ്റ്റേൺ ഓസ്ട്രേലിയ അഥവാ പടിഞ്ഞാറൻ ഓസ്ട്രേലിയഓസ്ട്രേലിയയിലെ ഒരു സംസ്ഥാനമാണ് വെസ്റ്റേൺ ഓസ്ട്രേലിയ അഥവാ പടിഞ്ഞാറൻ ഓസ്‌ട്രേലിയ. (ചുരുക്കെഴുത്ത്:WA) ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയ. 25,29,875 ചതുരശ്ര കിലോമീറ്റർ ആണ് ഈ സംസ്ഥാനത്തിന്റെ ആകെ ഭൂവിസ്തൃതി. വടക്കും പടിഞ്ഞാറും ഇന്ത്യൻ മഹാസമുദ്രവും തെക്ക് ദക്ഷിണസമുദ്രവും വടക്ക്-കിഴക്ക് നോർത്തേൺ ടെറിട്ടറിയും തെക്ക്-കിഴക്ക് സൗത്ത് ഓസ്‌ട്രേലിയയും അതിരിടുന്നു. ജനസംഖ്യയുടെ 79 ശതമാനവും തലസ്ഥാനമായ പെർത്ത് പ്രദേശത്ത് താമസിക്കുന്നു. മറ്റു ഭാഗങ്ങളിൽ ജനസംഖ്യ വളരെ കുറവാണ്.
Read article