മൊറോക്കൊ
മൊറോക്കോ (ഇംഗ്ലീഷ്:Morocco), ഔദ്യോഗികമായി കിംഗ്ഡം ഒഫ് മൊറോക്കോ വടക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. ഏകദേശം 447,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 32 ദശലക്ഷം ആകുന്നു. അറ്റ്ലാന്റിക് സമുദ്രം ഒരു തീരത്തുള്ള ഈ രാജ്യം ജിബ്രാൾട്ടർ കടലിടുക്കിനും അപ്പുറം മെഡിറ്ററേനിയൻ കടൽ വരെ നീണ്ടു കിടക്കുന്നു. കിഴക്ക് അൾജീരിയയും, വടക്കു വശത്ത് സ്പെയിനും തെക്കു വശത്ത് മൗറീഷ്യാനയും പ്രധാന അതിരുകളാണ്. അറബിക്ക്, ബെർബർ എന്നീ ഭാഷകളുടെ വിവിധ രൂപങ്ങളാണ് പ്രധാന സംസാര ഭാഷ.
Read article