മാണ്ഡവി നദി
ഇന്ത്യൻ സംസ്ഥാനങ്ങളായ ഗോവയിലൂടെയും കർണാടകത്തിലൂടെയും ഒഴുകുന്ന ഒരു നദിയാണ് മാണ്ഡോവി നദി(കൊങ്കണി: मांडवी Mandovi, ഉച്ചാരണം :maːɳɖ wĩː). ഗോവയുടെ ജീവനാഡി എന്നാണ് ഈ നദിയെ വിശേഷിപ്പിക്കുന്നത്. കർണാടകത്തിലെ ബെൽഗാം ജില്ലയിലെ ബീംഗഡിൽ വെച്ച് 30 അരുവികൾ കൂടിച്ചേർന്നാണ് മാണ്ഡോവി ജന്മമെടുക്കുന്നത്. പശ്ചിമഘട്ടത്തിൽ ഉദ്ഭവിക്കുന്ന മാണ്ഡോവി പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ പതിക്കുന്നു. 77കി.മീ ആണ് മാണ്ഡോവിയുടെ ആകെ നീളം. ഇതിൽ 29കി.മി കർണാടകത്തിലും 52 കി.മീ ഗോവയിലും ഒഴുകുന്നു. ഗോവയുടെ തലസ്ഥാനമായ പനജി ഈ നദിയുടെ തീരത്താണ് സ്ഥിതിച്ചെയ്യുന്നത്.മാപുസാ നദി മാണ്ഡോവിയുടെ ഒരു പോഷകനദിയാണ് മാഹ്പസാ നദി.
Read article