Map Graph

മധുരു ഓയ ദേശീയോദ്യാനം

ശ്രീലങ്കയിൽ 1983 നവംബർ 9 ന് നിലവിൽ വന്ന മധുരു ഓയ ദേശീയോദ്യാനം മഹാവേലി റിവർ പ്രൊജക്ടിന്റെ കീഴിലുളള നാലു ദേശീയോദ്യാനങ്ങളിലൊന്നാണ്. വന്യമൃഗങ്ങളുള്ള പ്രദേശങ്ങളും, ആനകളെയും, മധുരു ഓയയിലെ 5 ജലസംഭരണികളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന ഒരു ദേശീയോദ്യാനമാണിത്. ശ്രീലങ്കയിലെ ആദിമനിവാസികളായ വെദ്ധാ വംശജർ ഉദ്യാനാതിർത്തിയിലെ ഹെനിൻഗലയിൽ കാണപ്പെടുന്നു. കൊളംബോയിൽ നിന്നും 288 കിലോമീറ്റർ വടക്കു-കിഴക്കായി ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.

Read article
പ്രമാണം:A_Hill_in_Maduru_Oya.jpgപ്രമാണം:Sri_Lanka_location_map.svgപ്രമാണം:Sri_Lanka_Elephants.JPG