Map Graph

ഫ ടീം ദേശീയോദ്യാനം

ഫ ടീം ദേശീയോദ്യാനം തായ്‌ലാന്റിലെ ഉബോൻ രത്ചതനി പ്രവിശ്യയിലെ മേകോങ് നദിയ്ക്കരികിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. നദിയുടെ മറുഭാഗത്ത് ഫൗ ക്സിങ് തോങ് സംരക്ഷിതപ്രദേശം സ്ഥിതിചെയ്യുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളിലെ അധികം ഉയരത്തിലല്ലാത്ത മഴക്കാടുകളാണ് ഇവിടെ കൂടുതലും കാണപ്പെടുന്നത്. നദീതീരത്ത് നിത്യഹരിതവനങ്ങളും കാണപ്പെടുന്നു. 3,000 വർഷം പഴക്കമുള്ള പാറകളിൽ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള റോക്ക് ക്ളിഫ്സുകളും ഇവിടെ കാണപ്പെടുന്നു. മഷ്റൂം പാറകളും നിരവധി പൂക്കൾ നിറഞ്ഞ വലിയ പാടങ്ങളും ഇവിടത്തെ സവിശേഷതകളാണ്. 2005- ൽ ഒരു പുതിയ ഇനത്തിൽപ്പെട്ട തവളയെ ഈ ഉദ്യാനത്തിൽ നിന്നും കണ്ടെത്തുകയുണ്ടായി. കേഴമാൻ, സിവെറ്റ്, പന്നി, പാം സിവെറ്റ്, സെറോ, ബർമീസ് മുയൽ എന്നീ സംസ്തനികളും ഈ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്നുണ്ട്.

Read article
പ്രമാണം:Pha_taem_figures1.JPGപ്രമാണം:Thailand_adm_location_map.svg