Map Graph

പാമിർ പർവ്വതനിര

മധ്യേഷ്യയിലെ പർവതനിര

മധ്യേഷ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവ്വതനിരയാണ് പാമിർ പർവ്വതനിര. തയാൻ ഷാൻ, കാറക്കോറം, കുൻലുൻ, ഹിന്ദുകുഷ് എന്നീ നിരകളുടെ സംഗമസ്ഥാനത്താണ്‌ ഇത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതനിരകളിൽപ്പെട്ടതാണ് ഇവ. അത്കൊണ്ട് തന്നെ ഇവയെ ലോകത്തിന്റെ മേൽക്കൂര എന്ന് വിളിച്ച്പോരുന്നു, ഇത്‌ തന്നെയാണ്‌‍ പാമിർ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കരുതുന്നു. ഇതിന്റെ ചൈനീസ് നാമം കോങ്ങ്ലിങ്ങ് അഥവാ "ഉള്ളി പർവ്വതങ്ങൾ" എന്നാണ്‌.

Read article
പ്രമാണം:Pamir_Mountains,_Tajikistan,_06-04-2008.jpgപ്രമാണം:Gorno-Badakhshan_Autonomous_Province_in_Tajikistan.svg