നർഗീസ് ചുഴലിക്കാറ്റ്
മ്യാൻമറിൽ 2008 മേയ് മാസം 2 നു ആഞ്ഞടിച്ച ചുഴലിക്കാറ്റാണ് നർഗീസ് ചുഴലിക്കാറ്റ്. (Nargis) - Cyclone Nargis നർഗീസ് ആഞ്ഞടിച്ചതിനാൽ ബർമ്മയിൽ (മ്യാന്മർ) ഉരുൾ പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി ഏകദേശം 23,335 ആൾക്കാർ കൊല്ലപ്പെട്ടു 37,019 ആളുകൾ കാണാതായതായും രേഖപ്പെടുത്തിയിരിക്കുന്നു. കാണാതായവരേയും ചേർത്താൽ മരണനിരക്ക് 100,000 എങ്കിലും വരുമെന്ന് കരുതുന്നു. ., എന്നാല് ലബൂട്ടാ പ്രവിശ്യയിൽ മാത്രം 80,000 മരണം രേഖപ്പെടുത്തിയതായും, അത് 100,000ആയേക്കാമെന്നും സൂചനകൾ ഉണ്ട്. പേരു നൽകപ്പെട്ടയിൽ വടക്കേ ഇന്ത്യൻ കടൽത്തീരത്തടിച്ച ഏറ്റവും സംഹാരതീക്ഷ്ണതയേറിയ ചുഴലിക്കാറ്റായിരുന്നു നർഗീസ്. ഭീകരതയുടെ കാര്യത്തിൽ ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള കൊടുങ്കാറ്റുകളിൽ 8-ആം സ്ഥാനത്താണ് നർഗീസ്
Read article