Map Graph

തൗസൻറ് ഓക്സ്

തൗസൻറ് ഓക്സ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, വെഞ്ചുറ കൗണ്ടിയിലെ രണ്ടാമത്തെ വലിയ ഒരു നഗരമാണ്. ഗ്രേറ്റർ ലോസ്‍ ആഞ്ചെലസ് പ്രദേശത്തിൻറെ വടക്കുപടിഞ്ഞാറൻ ഭാഗത്ത്, ലോസ് ആഞ്ചെലസ് നഗരകേന്ദ്രത്തിന് ഏകദേശം 35 മൈൽ അകലെയും ലോസ് ആഞ്ചെലസ് നഗരത്തിന്റെ അയൽ സമൂഹമായ വുഡ്‍ലാൻറ് ഹിൽസിൽനിന്ന് ഏകദേശം 15 മൈൽ കുറഞ്ഞ ദൂരത്തിലുമാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്ത് വളരുന്ന നിരവധി ഓക്ക് മരങ്ങളാണ് നഗരത്തിന് ഈ പേരു നൽകാനുളള പ്രധാന കാരണം. അതുപോലെതന്നെ നഗരത്തിന്റെ മുദ്രയിൽ ഒരു ഓക്ക് മരം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. കൊനെജോ താഴ്വരയിലെ ജനസാന്ദ്രമായ പ്രദേശത്തിന്റെ മർമ്മമാണ് ഈ നഗരം. 1964-ൽ തൗസൻറ് ഓക്സ് ഏകീകരിക്കപ്പെട്ടെങ്കിലും അതുമുതൽ പടിഞ്ഞാറേയ്ക്കും കിഴക്കേ ദിശയിലേയ്ക്കും വികസിക്കപ്പെട്ടിരുന്നു. അയൽ സമൂഹമായ വെസ്റ്റ്‍ലേക്ക് വില്ലേജിന്റെ മൂന്നിൽ രണ്ടു ഭാഗവും ന്യൂബറി പാർക്കിന്റെ ഭൂരിഭാഗവും 1960 കളിലും 1970 കളിലും നഗരത്തിന്റെ ഭാഗമായി കൂട്ടിച്ചേർക്കപ്പെട്ടു.

Read article
പ്രമാണം:City_of_Thousand_Oaks_sign_CA_USA.jpgപ്രമാണം:Seal_of_Thousand_Oaks,_California.pngപ്രമാണം:Ventura_County_California_Incorporated_and_Unincorporated_areas_Thousand_Oaks_Highlighted.svgപ്രമാണം:Relief_map_of_California.pngപ്രമാണം:Usa_edcp_relief_location_map.png